എടക്കര : കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ നാരോക്കാവിൽ വീട്ടമ്മയ്ക്ക് പരിക്ക്. വലത് കാലൊടിഞ്ഞ ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാളപ്പൂട്ട് കണ്ടത്തിന് സമീപം പാറയ്ക്കൽ ജോയിയുടെ ഭാര്യ മറിയാമ്മയ്ക്കാണ് (55) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ഏഴോടെ വീട്ടുമുറ്റത്ത് നിന്ന ഇവരെ കൂട്ടമായി എത്തിയ പന്നിക്കൂട്ടം ആക്രമിക്കുകയായിരുന്നു. വലതുകാലിന്റെ മുട്ടിന് ചിരട്ടയുടെ തേയ്മാനത്തിന് ശസ്ത്രക്രയ നടത്തിയ ഇവർ സുഖം പ്രാപിച്ച് വരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |