SignIn
Kerala Kaumudi Online
Sunday, 20 October 2024 8.06 AM IST

ഗൗതം മേനോന്റെ മമ്മൂട്ടി ചിത്രത്തിൽ സാമന്ത

Increase Font Size Decrease Font Size Print Page

..

ss

മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സുന്ദരി സാമന്ത നായിക. ആദ്യമായാണ് സാമന്ത മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. മമ്മൂട്ടിയും സാമന്തയും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂൺ 15ന് ചെന്നൈയിൽ ആരംഭിക്കും. ജൂൺ 20ന് മമ്മൂട്ടി ജോയിൻ ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. മലയാളിയും തമിഴിലെ പ്രമുഖ സംവിധായകനും നടനുമായ ഗൗതം മേനോൻ ആദ്യമായാണ് മലയാള ചിത്രം സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടിയും ഗൗതം മേനോനും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. എന്നാൽ നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക എന്ന ചിത്രത്തിൽ മമ്മൂട്ടിയും ഗൗതം മേനോനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഒരുമിച്ച് അഭിനയിച്ചില്ലെങ്കിലും ഒരു പരസ്യ ചിത്രത്തിൽ മമ്മൂട്ടിയും സാമന്തയും ഒരുമിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം 'ഏറ്റവും പ്രിയപ്പെട്ട" എന്ന വാക്കുകളോടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി അടുത്തിടെ സാമന്ത പങ്കുവച്ചിരുന്നു.

കാതൽ സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ സാമന്ത മുൻപ് പ്രകീർത്തിച്ചിരുന്നു . മമ്മൂട്ടി സാർ, നിങ്ങൾ എന്റെ ഹീറോയാണ്. ഒരുപാട് കാലത്തേക്ക് ഈ പ്രകടനം ഉണ്ടാക്കിയ ആഘാതത്തിൽ പുറത്തുകടക്കാൻ എനിക്ക് ആവില്ല എന്നായിരുന്നു അന്ന് സാമന്ത കുറിച്ചത്. അമ്മ വഴി പാതി മലയാളിയായ സാമന്ത മലയാള സിനിമയിൽ അഭിനയിക്കാൻ കാത്തിരിക്കുകയായിരുന്നു. ജീവയെ നായകനായി 2012ൽ ഗൗതംമേനോൻ സംവിധാനം ചെയ്ത നീ താനെ പൊൻവസന്തം എന്ന് ചിത്രത്തിൽ സാമന്ത ആയിരുന്നു നായിക. പൂർണമായും ത്രില്ലർ ഗണത്തിൽപ്പെടുന്ന മമ്മൂട്ടി- ഗൗതം മേനോൻ ചിത്രത്തിന് നവീൻ ഭാസ്കർ രചന നിർവഹിക്കുന്നു. ജോമോൻ ടി. ജോൺ ആണ് ഛായാഗ്രഹണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.