SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.26 AM IST

പഴവിള രമേശൻ അനുസ്‌മരണം നാളെ

pazhavila-ramesan

തിരുവനന്തപുരം: കവിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന പഴവിള രമേശന്റെ അഞ്ചാം ചരമവാർഷിക ദിനാചരണം നാളെ വൈകിട്ട് മൂന്നിന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ എൻ.വി ഹാളിൽ നടക്കും. പഴവിള രമേശൻ ഫൗണ്ടേഷനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തുന്ന അനുസ്മരണ സമ്മേളനം വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. കവി പ്രഭാവർമ്മ അദ്ധ്യക്ഷത വഹിക്കും.

ഡോ.എം.ആർ.തമ്പാൻ,ഡോ.സത്യൻ.എം,ഡോ.വിളക്കുടി രാജേന്ദ്രൻ,റാണി മോഹൻദാസ് എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തും. ഡോ.ഇന്ദ്രബാബു സ്വാഗതവും ഡോ.വി.സന്തോഷ് നന്ദിയും പറയും. സമഗ്ര സംഭാവനകൾ പരിഗണിച്ച് അടൂർ ഗോപാലകൃഷ്‌ണനെയും സരസ്വതി സമ്മാൻ നേടിയ പ്രഭാവർമ്മയെയും രാധ രമേശൻ പൊന്നാടയും ശില്പവും നൽകി ആദരിക്കും. 4.30ന് നടക്കുന്ന കാവ്യാർച്ചനയിൽ ശ്രീകുമാർ മുഖത്തല,സുദർശൻ കാർത്തികപ്പറമ്പിൽ,ശാന്തൻ,ഡി.അനിൽകുമാർ,ആര്യാംബിക,സിന്ധു വാസദേവൻ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PAZHAVILA RAMESAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.