SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.40 AM IST

പ്ളസ്‌വൺ രണ്ടാംഘട്ട അലോട്ട്മെന്റ് 2,39,961 വിദ്യാർത്ഥികൾ പ്രവേശനം നേടി

p

തിരുവനന്തപുരം: പ്ളസ് വൺ രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 2,39,961 വിദ്യാർത്ഥികൾ പ്രവേശനത്തിന് അർഹരായി. ഏകജാലക പ്രവേശനത്തിനായി 3,10,061 സീറ്റുകളാണുള്ളത്. രണ്ടാംഘട്ട അലോട്ട്‌മെന്റിന് ശേഷം ബാക്കിയുള്ളത് 70,100 സീറ്റുകളാണ്. രണ്ടാംഘട്ട അലോട്ട്‌മെന്റിൽ ഇടംനേടിയവർക്ക് ഇന്നു രാവിലെ 10 മുതൽ നാളെ വൈകിട്ട് അഞ്ചുവരെ സ്‌കൂളുകളിൽ പ്രവേശനം നേടാം. 4,66,071 പേരാണ് അപേക്ഷിച്ചത്. www.admission.dge, kerala.gov.in ൽ രജിസ്റ്റർചെയ്ത ഫോൺനമ്പറും പാസ്‌വേഡും നൽകിയാൽ അലോട്ട്‌മെന്റ് വിവരങ്ങൾ ലഭിക്കും.

വി.എച്ച്.എസ്ഇ ഒന്നാംവർഷ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് വിവരങ്ങൾ www.vhseportal.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. 19 ന് മൂന്നാഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും.


ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ രണ്ടാം അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ സെക്കൻഡ് അലോട്ട് റിസൾട്ട്സ് എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററുമായി സ്‌കൂളിൽ പ്രവേശനം നേടണം. രണ്ടാമത്തെ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശനസമയത്ത് അടയ്‌ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുശേഷം സ്‌കൂളിലാണ് അടയ്ക്കേണ്ടത്. മറ്റ് ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് സ്ഥിരപ്രവേശനമോ താത്കാലിക പ്രവേശനമോ നേടാം. താത്കാലിക പ്രവേശനം നേടുന്നവർക്ക് വേണമെങ്കിൽ ഏതാനും ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കാം.

അലോട്ട്‌മെന്റ് ലഭിച്ചിട്ടും താത്‌കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്‌മെന്റിൽ പരിഗണിക്കില്ല. രണ്ടാംഘട്ട അലോട്ട്‌മെന്റിനൊപ്പം കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ നടക്കുന്നതിനാൽ വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹരായ വിദ്യാർത്ഥികൾ അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തിരഞ്ഞെടുക്കണം.

പ്രവേശന നടപടികൾ ഒരേസമയം നടക്കുന്നതിനാൽ ഏതെങ്കിലും ഒരു ക്വാട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊന്നിലേക്ക് മാറ്റാനാകില്ല. ഇതുവരെ അപേക്ഷിക്കാനാകാത്തവർ മൂന്നാമത്തെ അലോട്ട്‌മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കണം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരം നൽകിയവരും ഫൈനൽ കൺഫർമേഷൻ നൽകാത്തവരും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ നൽകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLUSONE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.