ന്യൂഡൽഹി: 2022ലെ നീറ്റ് പി.ജി പരീക്ഷയ്ക്ക് സുതാര്യതയില്ലെന്ന് ആരോപിച്ചുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. ഹർജികൾ കാലഹരണപ്പെട്ടെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വിക്രംനാഥ് അദ്ധ്യക്ഷനായ അവധിക്കാല ബെഞ്ചിന്റെ നടപടി. ഉത്തരസൂചികയും, ഉത്തരഷീറ്റുകളും പുറത്തുവിടണമെന്ന് ഹർജികളിൽ ആവശ്യപ്പെട്ടിരുന്നു.
ഹയർ സെക്കൻഡറി സ്ഥലംമാറ്റം:
ഹർജി വിധി പറയാൻ മാറ്റി
കൊച്ചി: ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ സ്ഥലംമാറ്റം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി) പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്യുന്ന ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിശദവാദം കേട്ടു. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് തത്സ്ഥിതി തുടരാൻ ഹൈക്കോടതി നേരത്തേ നിർദ്ദേശം നൽകിയിരുന്നു.
കീം 2024 ഉത്തരസൂചികകൾ
പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : 2024 ജൂൺ അഞ്ച് മുതൽ 10 വരെ കേരളത്തിലെ എല്ലാ ജില്ലകളിലെ വിവിധകേന്ദ്രങ്ങളിലും കൂടാതെ മുംബയ്, ഡൽഹി, ദുബായ് എന്നിവിടങ്ങളിലും വച്ച് നടത്തിയ 2024-25 അദ്ധ്യയന വർഷത്തെ എൻജിനിയറിംഗ്/ ഫാർമസി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
വനിതാ കമ്മിഷനിൽ ടൈപ്പിസ്റ്റ്,
ജൂനിയർ സൂപ്രണ്ട്
തിരുവനന്തപുരം: വനിതാ കമ്മിഷനിൽ എൽ.ഡി ടൈപ്പിസ്റ്റ്, ജൂനിയർ സൂപ്രണ്ട് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലെ അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാകമ്മിഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം – 695004 വിലാസത്തിൽ 29നകം ലഭിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |