SignIn
Kerala Kaumudi Online
Sunday, 20 October 2024 9.48 AM IST

പൊലീസിനെ പരിഷ്‌‌കൃത സേനയാക്കണം: ഹൈക്കോടതി

Increase Font Size Decrease Font Size Print Page
highcourt

കൊച്ചി: പൊലീസ് സേനാംഗങ്ങളെ പരിഷ്കൃതരാക്കാൻ നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി. ഇതിനുള്ള മാർഗങ്ങൾ ചർച്ചചെയ്യാൻ സംസ്ഥാന പൊലീസ് മേധാവി 26ന് ഉച്ചയ്ക്ക് 1.45ന് ഓൺലൈനായി ഹാജരാകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. പാലക്കാട് ആലത്തൂരിലടക്കം പൊലീസുകാർ അഭിഭാഷകരെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികളിലാണ് നിർദ്ദേശം.

കോടതികൾ പല നിർദ്ദേശങ്ങൾ നൽകിയിട്ടും പൊലീസിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതികൾ തുടരുകയാണ്. മറുഭാഗത്തുനിന്നുള്ള പ്രകോപനങ്ങൾ ഇതിന് കാരണമാണെന്നാണ് പൊലീസിന്റെ വിശദീകരണം. ജനങ്ങളെ സംരക്ഷിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ പ്രകോപനമുണ്ടായാലും അതേനാണയത്തിൽ പ്രതികരിക്കുകയല്ല ഭരണഘടനാനുസൃതമായി, സംസ്കാരത്തോടെ പെരുമാറുകയാണ് വേണ്ടത്. ഹർജികളിലെ എതിർകക്ഷികളായ പൊലീസുകാർക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടും സർക്കാർ അടുത്ത അവധിക്ക് ഹാജരാക്കണമെന്നും നിർദ്ദേശിച്ചു.

പൊലീസിനെതിരായ പരാതികളിൽ വകുപ്പുതല നടപടി മാത്രം പോരെന്നും ഹൈക്കോടതി. അധിക്ഷേപ പെരുമാറ്റങ്ങളുടെ പൊതുരീതി പഠിച്ച് പൊലീസുകാരെ പരിഷ്കൃതരാക്കാൻ മേധാവികൾ നടപടിയെടുക്കണം. നമ്മൾ കൊളോണിയൽ കാലത്തല്ല, എല്ലാവരും തുല്യരാണെന്ന് ആഹ്വാനംചെയ്യുന്ന മഹത്തായ ഭരണഘടനയുടെ യുഗത്തിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DDD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.