SignIn
Kerala Kaumudi Online
Saturday, 13 July 2024 9.58 PM IST

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരിൽ 21 ഇന്ത്യക്കാർ, പേരുവിവരങ്ങൾ പുറത്ത്, ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടം ഇരട്ടിക്കാൻ ഇടയാക്കി

kuwait
kuwait

കുവൈറ്റ് സിറ്റി: കുവൈറ്റ് തീപിടിത്തത്തിൽ മരണമടഞ്ഞവരിൽ 21 പേർ ഇന്ത്യക്കാരാണെന്ന് വിവരം. ഇതിൽ 11 പേർ മലയാളികളാണ്. ഇവരുടെ പേരുവിവരം പുറത്തുവിട്ടു. മരിച്ച 40 പേരുടെ കൂട്ടത്തിലെ 21 പേരുടെ പേരുവിവരമാണ് ലഭിച്ചത്. ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിംഗ്, ഷമീർ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റീഫിൻ എബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്‌നായക്, മുരളീധരൻ പി.വി , വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ചത്. 46 ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് തെക്കൻ കുവൈറ്റിലെ മംഗഫ് നഗരത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ പെട്ടവരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടവ്യാപ്‌തി കൂട്ടിയതായും റിപ്പോർട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തിക്കുംതിരക്കുമുണ്ടായപ്പോഴും അപകടമുണ്ടായി.

മൻഗഫ് ബ്ലോക്ക് നാലിലുള്ള എൻബിറ്റിസി കമ്പനിയിലെ 160ലധികം ജീവനക്കാരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത് എന്നാണ് ലഭ്യമായ വിവരം. മലയാളി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ലേബർ ക്യാമ്പിലെ അടുക്കളയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീ ഉയർന്നതോടെ പലരും ജനൽ വഴിയും മറ്റും പുറത്തേക്ക് ചാടി. ഇത്തരത്തിൽ പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. കുവൈറ്റ് മന്ത്രി അൽ യൂസഫും ഇന്ത്യൻ അംബാസഡറും സ്ഥലത്തെത്തി. കെട്ടിടത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളേയും ഒഴിപ്പിച്ചെന്ന് പ്രദേശത്തെ മലയാളികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.


തീപിടിച്ച കെട്ടിടത്തിന്റെ ഉടമയെയും കാവൽക്കാരനെയും അറസ്റ്റ് ചെയ്യാൻ കുവൈറ്റ് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെട്ടിടത്തിൽ ഇത്രയും പേരെ താമസിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. തീപിടിത്തതിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾ അനധികൃതമായി തിങ്ങി താമസിക്കുന്ന എല്ലാ കെട്ടിടങ്ങളിലെയും ഉടമകളെ പിടികൂടാനും നിയമ നടപടി സ്വീകരിക്കാനും കുവൈറ്റ് ആഭ്യന്തര മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് സംഭവിച്ചത് കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിന്റെ ഫലമാണെന്ന് അപകട സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, KUWAIT, FIRE ACCIDENT, NAMES, DETAILS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.