ന്യൂഡൽഹി : ജി7 ഉച്ചകോടിയുടെ വേദിയിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് മാർപാപ്പയെ പ്രധാനമന്ത്രി കണ്ടത്. മാർപാപ്പയെ ആലിംഗനം ചെയ്ത നരേന്ദ്ര മോദി അദ്ദേഹത്തിന്റെ കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും ചെയ്തു, ഇരുവരും തമ്മിൽ ഇന്ന് ചർച്ച നടത്തുന്നുണ്ട്. നരേന്ദ്രമോദിക്ക് പുറമേ മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായും മാർപ്പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ജി7 ഉച്ചകോടിയിൽ ഇതാദ്യമായാണ് മാർപ്പാപ്പ പങ്കെടുക്കുന്നത്. സാധാരണ ഇത്തരം വേദികളിൽ മാർപാപ്പ എത്താറില്ല, ഇന്ന് നടക്കുന്ന നിർമ്മിത ബുദ്ധിയുടെ ധാർമ്മികതയെ കുറിച്ചുള്ള സെഷനിലാണ് മാർപ്പാപ്പ പങ്കെടുക്കുന്നത്. ഇത്തരം വിഷയങ്ങളിൽ ആകുലതയുണ്ടെന്നും നിയമസംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും മാർപാപ്പ ലോകനേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
ഇറ്റലിയിലെ ബോർഗോ എഗ്സാനിയയിൽ ജൂൺ 13 മുതൽ 15 വരെയാണ് അമ്പതാമത് ജി7 ച്ചകോടി നടക്കുന്നത്. കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യു.കെ, യു.എസ്, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയവയാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |