SignIn
Kerala Kaumudi Online
Saturday, 17 August 2024 11.40 AM IST

ഭൂചലനത്തിൽ വീടുകൾക്ക് കേടുപാട്

hme

ചൂണ്ടൽ/കുന്നംകുളം: ഭൂചലനത്തെ തുടർന്ന് കൂനംമൂച്ചിയിലും കുന്നംകുളം ആർത്താറ്റും വീടുകൾക്ക് കേടുപാട്. കൂനംമൂച്ചി അന്തിക്കാട്ട് ടോമിയുടെ വീടിന്റെ വർക്ക് ഏരിയയിലാണ് ഭിത്തിയും തറയും വിണ്ടു. ശബ്ദം കേട്ട് വീട്ടുകാർ വീടിന് പുറത്തേക്ക് ഓടിയിറങ്ങി. ആർത്താറ്റ് ചീരംകുളത്ത് തോട്ടുപുറത്തു വീട്ടിൽ പ്രകാശിന്റെ വീടിന്റെ മുൻവശത്തെ റൂമിന്റെ സൺഷേഡും വീടിന്റെ ഉൾഭാഗവും തകർന്നു.

ഏതുനിമിഷവും തകർന്നുവീഴാറായ റൂമിന് കഴുങ്ങിന്റെ തണ്ട് ഉപയോഗിച്ചാണ് താങ്ങി നിറുത്തിയത്. വിവരമറിഞ്ഞ് ജില്ലാ ജിയോളജിസ്റ്റ് ഡോ.എ.കെ.മനോജ്, കുന്നംകുളം തഹസിൽദാർ ഒബി ഹേമ, അസിസ്റ്റന്റ് ജിയോളജിസ്റ്റ് തുളസി രാജൻ, ഡെപ്യൂട്ടിതഹസിൽദാർ മാരായ ടിഎ തോംസൺ, ശ്രീകുമാർ,ഉദ്യോഗസ്ഥരായ എൻ കെ നൗഫൽ, കെകെ മോഹൻ എന്നിവർ സംഭവസ്ഥലത്തെത്തി.


കുന്നംകുളം, പെരുമ്പിലാവ്, അക്കിക്കാവ്, പോർക്കുളം, കാട്ടകാമ്പാൽ, വേലൂർ, എരുമപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഭൂചലനം.

കൂനംമൂച്ചി അന്തിക്കാട്ട് ടോമിയുടെ വീടിന്റെ ഭിത്തിയും തറയും വിള്ളൽ വീണനിലയിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, EARTHQUAK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.