കോഴിക്കോട്: കെഎസ്‌ആർടിസി ബസിനുള്ളിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിൽ 23കാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. തിരക്കേറിയ ബസിലാണ് അതിക്രമം നടന്നത്.
ലൈംഗികാതിക്രമം ഉണ്ടായതിന് പിന്നാലെതന്നെ യുവതി യുവാവിനെ തല്ലുകയും ചെയ്തു. ഡ്രൈവർ പൊലീസിൽ വിവരം അറിയിച്ചെങ്കിലും പരാതിയില്ലെന്ന് യുവതി പറഞ്ഞതിനാൽ പൊലീസ് കേസെടുത്തില്ല. അതിക്രമം നടത്തിയയാൾക്ക് തക്കതായ ശിക്ഷ നൽകിയിട്ടുണ്ടെന്നും അതിനാലാണ് പരാതി നൽകാത്തതെന്നുമാണ് യുവതി പറഞ്ഞത്.
യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് തടവുശിക്ഷ
മട്ടന്നൂർ: യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 17 വർഷം തടവിനും 75,000 രൂപ പിഴയടക്കാനും മട്ടന്നൂർ പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചു. കോടിയേരി ഇടയിൽപ്പീടിക സ്വദേശി കൊറ്റെൻവിട വിനോദിനെ (59)യാണ് പോക്‌സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. പിഴതുകയിൽ നിന്ന് 60,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2020ൽ ന്യൂമാഹി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാണ് കേസ്. എസ്‌ഐ ജെ എസ് രതീഷാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി ഷീന ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |