SignIn
Kerala Kaumudi Online
Thursday, 18 July 2024 4.19 PM IST

മുഖം തിളങ്ങാൻ ബ്യൂട്ടി പാർലറിലൊന്നും പോകേണ്ട, നയാ പൈസ ചെലവാക്കുകയും വേണ്ട; അഞ്ച് മിനിട്ട് മാത്രം മതി

beauty

മുഖം തിളങ്ങാൻ വേണ്ടി ആയിരങ്ങൾ ചെലവഴിച്ച് ഫേഷ്യൽ ചെയ്യുന്നവരുണ്ട്. മുഖക്കുരുവുള്ളവരാകട്ടെ വലിയ വില കൊടുത്ത് അതിനെ അകറ്റാനുള്ള ക്രീമുകളും മറ്റും വാങ്ങുന്നു. കണ്ണിനടിയിൽ കറുപ്പാണ് പ്രശ്നമെങ്കിൽ അതിനും ഡോക്ടറെ കാണുന്നവരുണ്ട്. എന്നാൽ ഈ സൗന്ദര്യ പ്രശ്നങ്ങളെല്ലാം അഞ്ച് പൈസ ചെലവില്ലാതെ, യാതൊരു കെമിക്കലുകളും ഉപയോഗിക്കാതെ അകറ്റാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. ഇതിനെല്ലാമുള്ള മരുന്ന് നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. എന്താണെന്നല്ലേ?

ഐസ് ക്യൂബ് ആണ് ആ മരുന്ന്. പതിവായി ഒരു അഞ്ച് മിനിട്ട് ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്താൽ ചർമത്തിലെ ചുളിവുകളും, മുഖക്കുരുവും, കണ്ണിനടിയിലെ കറുപ്പുമൊക്കെ അകറ്റാൻ സാധിക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.


ഒരു നേർത്ത കോട്ടണിൽ പൊതിഞ്ഞ് ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്യുന്നതാണ് നല്ലത്. ഐസ് ക്യൂബ് ഡയറക്ടായി കണ്ണിന് മുകളിലൊന്നും വയ്ക്കുന്നത് നല്ലതല്ല. മുഖക്കുരുവുള്ളയിടങ്ങളിൽ ഐസ് ക്യൂബ് വച്ചുകൊടുക്കുക. പതിവായി ഇങ്ങനെ ചെയ്യുമ്പോൾ മുഖക്കുരു മാറും.

ചർമത്തിൽ അമിതമായി എണ്ണ ഉത്പാദിപ്പിക്കുകയും, ചർമത്തിന്റെ സുഷിരങ്ങളിൽ അഴുക്കും എണ്ണയും അടിഞ്ഞുകൂടുന്നതാണ് മുഖക്കുരു വരാനുള്ള പ്രധാന കാരണം. മുഖത്തെ എണ്ണമയം കുറയ്ക്കാൻ ഐസ് ക്യൂബ് സഹായിക്കും. വെള്ളത്തിന് പകരം പാൽ ഉപയോഗിച്ച് ഐസ് ക്യൂബുകളുണ്ടാക്കുകയും അതുകൊണ്ട് മസാജ് ചെയ്യുന്നതും മുഖത്ത് തിളക്കം കൂടുതൽ ലഭിക്കാൻ സഹായിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAUTYTIPS, FACE, PIMPLES
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.