വകുപ്പുകൾ തത്കാലം മുഖ്യമന്ത്രിക്ക്
തിരുവനന്തപുരം: ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് മന്ത്രിസഭയിൽ നിന്നുള്ള കെ.രാധാകൃഷ്ണന്റെ രാജി ഗവർണർ അംഗീകരിച്ചു. ചൊവ്വാഴ്ചയാണ് അദ്ദേഹം രാജിവച്ചത്. രാധാകൃഷ്ണൻ വഹിച്ചിരുന്ന പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററി കാര്യം വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രിക്ക് നൽകി പൊതുഭരണ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ മന്ത്രിയെ നിശ്ചയിക്കുമ്പോൾ വകുപ്പുകൾ കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |