തിരുവനന്തപുരം: ദളിതരുടെ വാസമേഖലകൾക്ക് കോളനി എന്ന പ്രയോഗം പാടില്ലെന്ന് സർക്കാർ ഉത്തരവിറക്കിയ ശേഷവും, നിയമസഭയിൽ കോളനി പ്രയോഗവുമായി റവന്യൂ മന്ത്രി കെ.രാജൻ.കോഴിക്കോട്ടെ പട്ടയ പ്രശ്നം ചൂണ്ടിക്കാട്ടിയുള്ള കെ.എം.സച്ചിൻദേവിന്റെ സബ്മിഷന് മറുപടി പറയവേയാണ് കോളനികളിലെ പട്ടയ പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞത്. കോളനിയെന്ന പ്രയോഗം ഒഴിവാക്കണമെന്ന് സർക്കാർ ഉത്തരവുണ്ടെന്ന് സഭ നിയന്ത്രിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ചൂണ്ടിക്കാട്ടി. ഉത്തരവിറങ്ങും മുൻപ് തയ്യാറാക്കിയതാണ് മറുപടിയെന്നു പറഞ്ഞ മന്ത്രി, തുടർ മറുപടിയിൽ കോളനിയെന്ന പ്രയോഗം തിരുത്തി നഗറെന്ന് പറഞ്ഞു. മന്ത്രി സ്ഥാനം രാജി വയ്ക്കും മുൻപ് കെ.രാധാകൃഷ്ണനാണ് കോളനി പ്രയോഗം ഒഴിവാക്കിയ സുപ്രധാന ഉത്തരവിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |