ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റിയുടെ ബഡ്ജറ്റ് സമ്മേളനം നാളെ നടക്കും. രാവിലെ 8.45 മുതൽ പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തുള്ള പ്രതിനിധി സഭാമന്ദിരത്തിലാണ് ബഡ്ജറ്റ് സമ്മേളനം. എൻ.എസ്.എസ്. പ്രസിഡന്റ് ഡോ.എം.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ബഡ്ജറ്റ് അവതരിപ്പിക്കും. മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് ശേഷമായിരിക്കും സമ്മേളനം ആരംഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |