ആലപ്പുഴ: സ്ഥാപനങ്ങളിലും, വീടുകളിലും വിഷരഹിത പച്ചക്കറി ഉൽപാദനം ലക്ഷ്യമിട്ടും, കുട്ടികളിൽ ജൈവകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും നടപ്പാക്കുന്ന
'എന്റെ കുട്ടിത്തോട്ടം' മട്ടുപ്പാവ് കൃഷിക്ക് തുടക്കമായി. ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി പ്രമോദ് മുരളി ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ അധ്യക്ഷ കെ.കെ.ജയമ്മ അധ്യക്ഷയായി. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സ്ഥിരം സമിതി അധ്യക്ഷരായ എം.ജി.സതീദേവി, എ.എസ്.കവിത, നസീർ പുന്നക്കൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |