കൊച്ചി: സ്വിസ് ബാങ്കുകളിലെ ഇന്ത്യയ്ക്കാരുടെ നിക്ഷേപം കുത്തനെ ഇടിയുന്നു. പ്രാദേശിക ശാഖകളിലൂടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലൂടെയും കഴിഞ്ഞ വർഷം നടത്തിയ നിക്ഷേപം 70 ശതമാനം കുറഞ്ഞ് 9,771 കോടി രൂപയിലെത്തിയെന്ന്(104 കോടി സ്വിസ് ഫ്രാങ്ക്സ്) സ്വിറ്റ്സർലൻഡിലെ കേന്ദ്ര ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. തുടർച്ചയായ രണ്ടാം വർഷമാണ് ഇന്ത്യയിൽ നിന്നുള്ള നിക്ഷേപത്തിൽ ഇടിവുണ്ടാകുന്നത്. 2021ൽ ഇന്ത്യയിൽ നിന്നുള്ള സ്വിസ് ബാങ്കുകളിലെ നിക്ഷേപം 35,000 കോടി രൂപ കവിഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |