SignIn
Kerala Kaumudi Online
Thursday, 27 June 2024 2.32 AM IST

ഹാക്ക് ചെയ്യപ്പെടാം, ഷോക്കേൽക്കാനും സാദ്ധ്യത സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും, ഓട്ടോമാറ്റിക് ഗേറ്റിൽ ശ്രദ്ധവേണം

automatic-gate

ഓട്ടോമാറ്റിക് ഗേറ്റിനിടയിൽപ്പെട്ട് മലപ്പുറം വൈലത്തൂരിൽ ഒൻപത്‌വയസുകാരൻ മുഹമ്മദ് സിനാൻ മരിച്ച ഞെട്ടിക്കുന്ന വാർത്ത നമ്മളറിഞ്ഞത് കഴിഞ്ഞദിവസമാണ്. ഗേറ്റിനരികിൽ കളിക്കുന്നതിനിടെ അറിയാതെ സ്വിച്ചമർത്തിയതോടെയാണ് സിനാൻ അപകടത്തിൽ പെട്ടത്. നമ്മുടെ ജീവിതം ആയാസ രഹിതമാക്കാൻ കണ്ടെത്തിയ പലവിധ ഉപകരണങ്ങളിൽ ഒന്നാണ് ഓട്ടോമാറ്റിക് ഗേറ്റുകൾ. വാഹനത്തിലിരുന്നും വീട്ടിനുള്ളിലിരുന്നും ഇവ അടയ്‌ക്കുകയും തുറക്കുകയും ചെയ്യാം എന്നതാണ് പ്രധാന സൗകര്യം. എന്നാൽ ഏതൊരു കണ്ടെത്തലും പോലെ കരുതലോടെ ഉപയോഗിച്ചില്ലെങ്കിൽ ഇവ വലിയ പ്രശ്‌നങ്ങളും ചിലപ്പോൾ ഇത്തരത്തിൽ ദുരന്തമായും മാറാം.

വൈദ്യുതി, മോട്ടോർ ,റിമോട്ട് കൺട്രോൾ എന്നിവ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതാണ് ഓട്ടോമാറ്റിക് ഗേറ്റുകൾ. ഇവ ഉപയോഗിക്കുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും പുറമെ വീട്ടിലെ മൃഗങ്ങൾക്കും വരെ അപകടമുണ്ടാകാം. സുരക്ഷിതത്വം ഉറപ്പാക്കാൻ നല്ലശ്രദ്ധ വേണം.

ഓട്ടോമാറ്റിക് ഗേറ്റുകൾക്ക് പൊതുവായി സാങ്കേതിക തകരാറോ,​ ഷോക്കോ,​ ഗേറ്റ് നീങ്ങേണ്ട ട്രാക്കിലെ പ്രശ്‌നമോ,​എന്തിന് പറയുന്നു ഇതിലെ സെൻസറിൽ വരുന്ന പ്രാണികൾ വരെ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഇവ കൃത്യമായി നിരീക്ഷിച്ച് ശരിയാക്കേണ്ടത് ഉപഭോക്താക്കളാണ്.

സുരക്ഷാ മുന്നറിയിപ്പില്ലാത്ത ഗേറ്റുകൾ

സെൻസറുകൾ ഘടിപ്പിച്ച ഓട്ടോമാറ്റിക് ഗേറ്റുകൾ എന്തെങ്കിലും സുരക്ഷാ പ്രശ്‌നമുണ്ടെങ്കിൽ അവ ഉടമയ്‌ക്ക് അറിയിക്കാൻ കഴിയും. എന്നാൽ അടയ്‌ക്കാനും തുറക്കാനും മാത്രം റിമോട്ടോ സ്വിച്ചോ ഉപയോഗിച്ച് ചെയ്യാവുന്ന ഗേറ്റുകളിൽ ഇതുണ്ടാകണമെന്നില്ല. ഇവ വലിയ അപകടം ക്ഷണിച്ചുവരുത്താം. സെൻസറുകളുണ്ടെങ്കിൽ അവ ഓട്ടോ റിവേഴ്‌സ് പ്രവർത്തിപ്പിച്ച് ഗേറ്റ് തിരികെ തുറന്നിടുന്നതിന് ഉപകരിക്കും.

ഹാക്ക് ചെയ്യപ്പെടാൻ സാദ്ധ്യത

ആപ്പുകളിലൂടെയോ മറ്റോ നിയന്ത്രിക്കാവുന്ന ഗേറ്റുകൾ ഹാക്ക് ചെയ്യപ്പെടാം. അതായത് ഇതിന്റെ നിയന്ത്രണം കൈയാളുന്ന മറ്റൊരാൾക്ക് ഗേറ്റ് പ്രവർത്തിപ്പിക്കാൻ കഴിയും. ഇങ്ങനെ സംശയം തോന്നിയാൽ കൃത്യമായി ഓട്ടോമാറ്റിക് ഗേറ്റ് റിപ്പയർ ചെയ്യുന്നവരുടെ സഹായം തേടാൻ മടിക്കരുത്.

remote

ഗേറ്റിനിടയിൽ കുടുങ്ങാം

കുട്ടികൾക്ക് മാത്രമല്ല വളർത്തുമൃഗങ്ങൾക്കും ശരീരത്തിന് ബലക്കുറവുള്ള മുതിർന്നവർക്കും ശ്രദ്ധിച്ചില്ലെങ്കിൽ ഗേറ്റിനിടയിൽ പെട്ട് അപകടമുണ്ടാകാം. ഇവ പ്രവർത്തിപ്പിക്കുന്ന സമയത്ത് ഇത്തരം ആളുകൾ സമീപത്ത് നിൽക്കാതെ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഷോക്കേൽക്കുക

വൈദ്യുതികൊണ്ട് പ്രവ‌ർത്തിക്കുന്ന ഓട്ടോമാറ്റിക് ഗേറ്റിൽ നിന്ന് തീർച്ചയായും വൈദ്യുതാഘാത ഭീഷണിയുണ്ട്. മോശം കാലാവസ്ഥയുള്ള സമയത്ത് ഇക്കാര്യം ശ്രദ്ധിക്കണം. സ്‌പാർക് മുതലായവ ഉണ്ടായി തീപിടിത്ത സാദ്ധ്യതയും അറിയണം. ലോഹനിർമ്മിതമാണ് ഇത്തരം ഗേറ്റുകൾ എന്നതിനാലാണിത്.

പ്രാണിശല്യം

ഓട്ടോമാറ്റിക് ഗേറ്റുകളുടെ ഇരുവശവും സെൻസറുകളുണ്ട്. ഇവയിൽ വരുന്ന സന്ദേശമനുസരിച്ചാണ് ഗേറ്റ് തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്നത്. എന്നാൽ പ്രാണികൾ കൂടുകൂട്ടുകയോ മറ്റോ ചെയ്‌ത് സെൻസറുകൾ പ്രവർത്തിക്കാതെ വന്നാൽ നിങ്ങളെയോ നിങ്ങളുടെ വാഹനത്തെയോ ഗേറ്റിന് തിരിച്ചറിയാൻ കഴിയില്ല. അതുവഴി പ്രശ്‌നമുണ്ടാകാം. പ്രാണിശല്യം അകറ്റാൻ വിദഗ്ദ്ധരുടെ സഹായം തേടാം. ഇതുവഴി സെൻസറുകൾക്ക് കേടുപാടില്ലാതെ പ്രാണികളെ അകറ്റാം.

pets-gate

അടയ്‌ക്കുമ്പോഴും തുറക്കുമ്പോഴും വലിയ ശബ്ദം

നാളുകളോളം ഗേറ്റ് തുറക്കുകയും അടയ്‌ക്കുകയും ചെയ്യുമ്പോൾ ഇവയ്‌ക്ക് ചെറിയ മാറ്റങ്ങളുണ്ടാകുകയും ശബ്ദം ഉയരുകയോ പ്രവർത്തിക്കാതാകുകയോ ചെയ്യാം. ശബ്‌ദത്തിന്റെ കാരണം ഒരു ടെക്‌നീഷ്യനെ കാണിച്ച് പരിശോധിച്ച് പരിഹരിക്കുന്നതാണ് ഉചിതം. ഗേറ്റിന്റെ സുഗമമായ നീക്കത്തിന് ആവശ്യമെങ്കിൽ എണ്ണയടക്കം ലേപനങ്ങൾ നൽകണം.

വൈദ്യുതി തടസം കൊണ്ടുള്ള പ്ര‌ശ്‌നങ്ങൾ

വൈദ്യുതി തടസം നേരിട്ടാൽ ഗേറ്റ് ചിലപ്പോൾ തുറക്കാനോ ഇനി തുറന്ന ഗേറ്റുകളെങ്കിൽ അവ അടയ്‌ക്കാനോ കഴിഞ്ഞേക്കില്ല. ഇങ്ങനെ പ്രശ്‌നമുണ്ടാകാതിരിക്കാൻ ഓട്ടോമാറ്റിക് മോഡിൽ നിന്ന് ഇടയ്‌ക്കിടെ മാനുവൽ മോഡിലേക്ക് ഗേറ്റിന്റെ പ്രവർത്തനം മാറ്റണം.

കൃത്യമായ അറ്റകുറ്റപണി

ഗേറ്റുകൾ ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുമ്പോഴുള്ള പ്രശ്‌നമകറ്റാൻ നിശ്ചിത കാലയളവിൽ പരിശോധനയും എന്തെങ്കിലും പ്രശ്‌നം കണ്ടാൽ ഉടനെ അറ്റ‌കുറ്റപണി നടത്തുകയും വേണം. നല്ല കമ്പനിയുടെ ഉപകരണങ്ങൾ വാങ്ങി ഘടിപ്പിച്ച ഗേറ്റാണെങ്കിൽ കുഴപ്പങ്ങൾ കുറയുകയും ഏറെനാൾ നിലനിൽക്കുകയും ചെയ്യും എന്നതും ഓർക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTOMATIC GATE, PEST, REMOTE CONTROL, SHOCK, SOUND
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.