SignIn
Kerala Kaumudi Online
Sunday, 01 September 2024 8.19 PM IST

ബാങ്ക് ലോണിന് ശ്രമിച്ച നാല് നക്ഷത്രക്കാർക്ക് നല്ല കാലം കൈനിറയെ പണം വന്നുചേരും, തൊഴിൽ രംഗവും പുഷ്‌ടിപ്പെടും

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ജൂൺ 22 1199 മിഥുനം 8

(ശനിയാഴ്ച വൈകുന്നേരം 5 മണി 53 മിനിറ്റ് 54 സെക്കന്റ് വരെ മൂലം നക്ഷത്രം ശേഷം പൂരാടം നക്ഷത്രം )


അശ്വതി: ദാമ്പത്യ സുഖക്കുറവ്, സുഹൃത്തുക്കളുമായി അകലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, ധനനഷ്ടം, ഭീരുത്വം.

ഭരണി: രോഗാവസ്ഥ, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും, അബദ്ധങ്ങളിൽ ചാടും. അപമാനം,

കാർത്തിക: കുടുംബകലഹം, വിവാഹ ജീവിതത്തിൽ കല്ലുകടി. കൂട്ട് പ്രവർത്തനങ്ങൾ ഒഴിവാക്കുക, യാത്ര മാറ്റിവയ്ക്കുക.

രോഹിണി: പണച്ചിലവും ദുരിതവും, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, തിക്താനുഭവങ്ങൾ. സുരക്ഷിതത്വം ഇല്ലായ്മ അനുഭവപ്പെടാം, തൊഴിൽ നഷ്ടം.

മകയിരം: അന്യർക്ക് വേണ്ടി നഷ്ടം സഹിക്കേണ്ടി വരും, അപകടങ്ങൾ, പരാശ്രയത്വം, ആത്മീയത, കടബാദ്ധ്യതകൾ മുഖേനെ ദുരിതങ്ങൾ വർദ്ധിക്കും. ഔഷധ സേവ വേണ്ടിവരും.

തിരുവാതിര: സമാധാനവും സ്വസ്ഥതയും നിലനിൽക്കും, ചെലവിനോടൊപ്പം വരവും വർദ്ധിക്കും, ജീവിത ചുറ്റ്പാടുകളിൽ സന്തോഷപ്രദമായ സാഹചര്യം വർദ്ധിക്കും.

പുണർതം: പുതിയ വാഹനം വാങ്ങാൻ അനുകൂലമായ സമയം, വിദ്യാർത്ഥികൾക്ക് നല്ല ദിവസം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, കുടുംബസുഖം, യാത്രയിൽ നേട്ടം.

പൂയം: സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങൾ, സഹോദര സഹായം ലഭിക്കും, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം .

ആയില്യം: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം, എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങൾ, മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും.

മകം: അംഗീകാരവും വിജയവും, സന്താനങ്ങൾ മൂലം സന്തോഷംകിട്ടും, കലാമത്സരങ്ങളിൽ വിജയം. വിഷമതകളെല്ലാം മാറിക്കിട്ടും, അകന്നു കഴിഞ്ഞവർ അടുത്ത് വരും.

പൂരം: കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും.ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും.

ഉത്രം: നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും,ധനാഗമവും വിനോദയാത്രയും, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, തൊഴിൽ മേന്മ, പേരും പെരുമയും ഉണ്ടാകും.

അത്തം: പ്രയാസങ്ങൾ പലരംഗത്ത് നിന്നും വരാം, ധനപരമായി അനിശ്ചിതത്വം, വിവാഹാലോചനകൾ മുടങ്ങും, അലസതയും മടിയും, പ്രവർത്തികൾക്ക് അംഗീകാരം കിട്ടില്ല.

ചിത്തിര: അശുഭ വാർത്തകൾ ശ്രവിക്കും, പരാജയ ഭീതി നിറഞ്ഞ ദിനം, കള്ളൻമാരെ കൊണ്ടുള്ള ഉപദ്രവം, ക്ഷമയില്ലായ്മ, ആരോഗ്യ പ്രശ്നങ്ങൾ.

ചോതി :തൊഴിൽ രംഗത്ത് പ്രയാസങ്ങൾ കൂടും സൽകീർത്തി നഷ്ടമാകും, കീഴ്ജീവനക്കാരെ ശാസിക്കേണ്ടി വരും, ക്ഷമക്കുറവ്. ശത്രു ഭീതിയും പരാജയവും. യാത്രയിൽ അസ്വസ്ഥതകൾ, കുടുംബത്തിൽ കലഹം.

വിശാഖം: എതിർ ലിംഗത്തിൽ പെട്ടവരും ആയി കലഹത്തിന് നിൽക്കരുത്, പൊതുജന പിന്തുണ കുറയും, തസ്‌കര ഭയം ഉണ്ടാകും, അപവാദങ്ങളിൽ പെടാതെ നോക്കണം, എതിർപ്പുകൾ ഉണ്ടാകും.

അനിഴം: ഔദ്യോഗിക രംഗത്ത് ദുരിതങ്ങൾ കൂടും, ശിക്ഷണ നടപടികൾക്ക് വിധേയനാകും, അശുഭ കർമ്മങ്ങളിൽ പങ്കെടുക്കേണ്ടി വരും. യാത്രകളിൽ അപകട സാദ്ധ്യത, ധനനഷ്ടം.

കേട്ട: കുടുംബ സുഖം, ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കും, യാത്രാഗുണം. അനുകൂലമായ വിവാഹ ബന്ധം കിട്ടും, കീർത്തി ,പദവി എന്നിവ ലഭിക്കും, ഇഷ്ട ഭക്ഷണ പദാർത്ഥങ്ങൾ ലഭിക്കും.

മൂലം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും, തൊഴിൽരംഗം പുഷ്ടിപ്പെടും, സർക്കാർ ജീവനക്കാർക്ക് ധനലാഭം, വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം.

പൂരാടം: രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണ, ജോലി ഭാരം കുറയും, ധനാഗമമാർഗ്ഗങ്ങൾക്ക് പുതിയ വഴികൾ തുറന്ന് കിട്ടും, സുഖസൗകര്യങ്ങൾ അനുഭവിക്കും, ജോലി സ്ഥിരമാകും.

ഉത്രാടം: ഉന്നത വിദ്യാഭ്യാസത്തിനു അനുമതി ലഭിക്കും വിജയവും, ബിസിനസ്സിൽ നേട്ടം, ജീവിതത്തിൽ പുരോഗതി, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം നടക്കും, ശിക്ഷണ നടപടികൾഒഴിഞ്ഞ് പോകും.

തിരുവോണം: കുടുബത്തിലുണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, ധനവരവ് വർദ്ധിക്കും, ജോലിമാറ്റം, കുടുംബസുഖം. ഗൃഹം മോടി പിടിപ്പിക്കുന്നതിന് അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ കുറയും.

അവിട്ടം: ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർഥമായ സഹകരണം. ശുഭാപ്തി വിശ്വാസം എല്ലാകാര്യത്തിലും വച്ചു പുലർത്തും, എല്ലാവരും അനുകൂലമായ രീതിയിൽ പെരുമാറും, യാത്രയിൽ നേട്ടം.

ചതയം: സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും. ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവർത്തികൾ വിജയത്തിലെത്തും.

പൂരുരുട്ടാതി: ചിന്താശേഷിയോടു കൂടി പ്രവർത്തിക്കുന്നതിനാൽ പരാജയം വിജയം ആക്കി മാറ്റും, കലാ രംഗത്തുള്ളവർക്ക് നേട്ടം. കലാമത്സരങ്ങളിൽ വിജയവും അംഗീകാരവും, ആപത്തുകളിൽ നിന്നും രക്ഷ.

ഉത്തൃട്ടാതി: ആരോഗ്യസ്ഥിതി തൃപ്തികരം, വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും, സാമ്പത്തിക നേട്ടം, സ്ത്രീകൾ മൂലം സുഖവും സമാധാനവും.

രേവതി: ധനാഗമം പ്രതീക്ഷിക്കാം, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും. വിദേശത്ത്നിന്നും നല്ല വാർത്തകൾ കേൾക്കും. ഗുണാനുഭങ്ങൾ, ഉപരിപഠനത്തിന് അനുകൂലമായ സമയം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASTRO, BANK LOAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.