SignIn
Kerala Kaumudi Online
Sunday, 06 October 2024 6.07 PM IST

ഈ നാളുകാർക്ക് സർക്കാർ ഉദ്യോഗം ലഭിക്കും; ഒപ്പം പുതിയ വാഹനം വാങ്ങാനും യോഗം

Increase Font Size Decrease Font Size Print Page
astro

അശ്വതി: യാത്രകൾ ഗുണകരമാകും. മനസിനിണങ്ങിയ വ്യക്തികളുമായി സൗഹൃദമുണ്ടാകും. വിദ്യാർത്ഥികളുടെ ഉപരിപഠനത്തിലെ ആശങ്കകൾ തുടരും. വിദേശപഠനം, തൊഴിൽ എന്നിവയ്ക്ക് സാദ്ധ്യത. കുടുംബസൗഖ്യമുണ്ടാകും. വിവാഹതടസം മാറും. ഭാഗ്യദിനം തിങ്കൾ.


ഭരണി: പരീക്ഷകളിൽ വിജയം. സർക്കാർ ധനസഹായം ലഭിക്കും. കൂടപ്പിറപ്പുകളുടെ സഹകരണമുണ്ടാകും. കർമ്മരംഗത്ത് തടസം. ഇടപാടുകളിൽ കരുതൽ വേണം. ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കും. സാമ്പത്തിക പ്രയാസങ്ങൾ നീങ്ങും. ഭാഗ്യദിനം ബുധൻ.


കാർത്തിക: ഭൂമിയിൽ നിന്ന് ലാഭമുണ്ടാകും. പുതിയ വാഹനം വാങ്ങാനാകും. കിടപ്പുരോഗികൾക്ക് ചികിത്സ ഫലിക്കും. നിലപാടുകളിൽ അയഞ്ഞ മട്ടു പുലർത്തും. തൊഴിൽ തേടുന്നവർക്ക് അനുകൂല സമയം. പങ്കാളിയുമായുള്ള ഭിന്നതകൾ പരിഹരിക്കും. ഭാഗ്യദിനം വ്യാഴം.


രോഹിണി: പരീക്ഷകളിലും മത്സരങ്ങളിലും വിജയം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുരസ്‌കാരങ്ങൾ ലഭിക്കും. കലഹ സന്ദർഭങ്ങളെ നയചാതുര്യത്തോടെ നേരിടും. വിദേശത്തു നിന്ന് ശുഭവാർത്ത എത്തും. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം ബുധൻ.


മകയിരം: ദാമ്പത്യം സമാധാനപൂർണമാകും. ദൂരസ്ഥലങ്ങളിലേക്ക് ട്രാൻസ്‌ഫറിന് സാദ്ധ്യത. സാമ്പത്തികമായി മെച്ചപ്പെടും. ഊഹക്കച്ചവടത്തിൽ ലാഭം. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര നടത്തും. കഴിവുകൾ അംഗീകരിക്കപ്പെടും. പദവികൾ തേടിവരും. ഭാഗ്യദിനം ഞായർ.


തിരുവാതിര: വീടുമാറ്റമോ തൊഴിൽ മാറ്റമോ പ്രതീക്ഷിക്കാം. ധനപരമായി നേട്ടങ്ങളുണ്ടാകും. കടബാദ്ധ്യത പരിഹരിക്കും. ഭൂമിയുടെ ക്രയവിക്രയം നീണ്ടുപോകാം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഭാഗ്യദിനം ശനി.


പുണർതം: വിദേശതൊഴിലിന് സാദ്ധ്യത. യാത്രകൾ ഫലവത്താകും. പരീക്ഷകളിൽ വിജയം നേടും. ദാമ്പത്യജീവിതം ശുഭകരമാകും. വസ്തുക്കളുടെ ക്രയവിക്രയം മന്ദീഭവിക്കും. വീട് നിർമ്മാണത്തെക്കുറിച്ച് വീണ്ടും ചിന്തിക്കും. കരാറുകൾ പുതുക്കും. ഭാഗ്യദിനം ചൊവ്വ.


പൂയം: സർക്കാർ ആനുകൂല്യങ്ങൾ കൈവശം വന്നുചേരും. കലഹപ്രേരണ ഉടലെടുക്കും. മക്കളുടെ കാര്യത്തിൽ നല്ല തീരുമാനങ്ങൾ കൈക്കൊള്ളും. ചെറു സംരംഭങ്ങൾക്ക് വായ്പ ലഭിക്കും. വിദേശയാത്രാ തടസങ്ങൾ മാറും. ഭാഗ്യദിനം വെള്ളി.


ആയില്യം: ധനപരമായി ഉയർച്ചയുണ്ടാകും. എല്ലാ കാര്യത്തിലും ഭാഗ്യം തുണയ്ക്കും. ക്ഷേത്രദർശനത്തിന് സമയം കണ്ടെത്തും. മാറ്റിവച്ചിരുന്ന പദ്ധതികൾ പുനരവതരിപ്പിക്കും. സഹോദര പിന്തുണ ലഭിക്കും. സഹായങ്ങൾ ഉദാരമായി ചെയ്യും. ഭാഗ്യദിനം വ്യാഴം.


മകം: ഉദ്യോഗസ്ഥർക്ക്‌ സ്ഥാനക്കയറ്റവും ശമ്പളവർദ്ധനവും ഉണ്ടാകും. ബന്ധുക്കളുമായുള്ള ഭിന്നത പരിഹരിക്കും. പ്രണയ സാക്ഷാത്കാരത്തിന് കാത്തിരിപ്പ് വേണ്ടി വരാം. പ്രവാസജീവിതം നയിക്കുന്നവർ മടങ്ങിയെത്തും. ഭാഗ്യദിനം ശനി.


പൂരം: കച്ചവടത്തിലും കൃഷിയിലും ലാഭമുണ്ടാകും. ആഡംബര വസ്തുക്കൾ വാങ്ങും. കുടുംബപ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും. ഉന്നത പഠനത്തിന് അന്യനാട്ടിൽ പോകേണ്ടിവരും. മക്കളുടെ വിവാഹ തീരുമാനമുണ്ടായേക്കും. ഭാഗ്യദിനം ബുധൻ.


ഉത്രം: നല്ല സൗഹൃദങ്ങൾ നിലനിറുത്താൻ ശ്രമിക്കും. വീട് മോടിപിടിപ്പിക്കും. ആരോഗ്യപ്രശ്നങ്ങൾ അലട്ടും. സാമ്പത്തികരംഗം സന്തുലിതമായിരിക്കും. ഉറച്ച നിലപാടുകൾ കൈക്കൊള്ളാൻ ശ്രമിക്കും.വേണ്ടപ്പെട്ടവരിലൂടെ തൊഴിലവസരങ്ങൾ ലഭിക്കും. ഭാഗ്യദിനം ഞായർ.

അത്തം: കലാകാരന്മാർ കീർത്തിയുള്ളവരാകും. സത്ക്കർമ്മങ്ങൾക്കായി ചെലവ് വർദ്ധിക്കും. ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കും. നേത്രരോഗങ്ങൾ ശല്യകാരികളായേക്കും. വിവാഹത്തിനുള്ള കാത്തിരിപ്പിന് അറുതിയാകും. ഭാഗ്യദിനം വെള്ളി.


ചിത്തിര: ഉത്തരവാദിത്വമുള്ള ചുമതലകൾ ഏറ്റെടുക്കും. ആസൂത്രണ മികവിലൂടെ നേട്ടങ്ങൾ സ്വന്തമാക്കും. പാരമ്പര്യ സ്വത്തിന്മേലുള്ള തർക്കം പരിഹരിക്കും. കുടുംബാംഗങ്ങളുടെ ഇടയിലെ അനൈക്യം പരിഹരിക്കും. നല്ല സുഹൃത്തുക്കളെ ലഭിക്കും. ഭാഗ്യദിനം തിങ്കൾ.


ചോതി: ജീവിതനിലവാരം ഉയരും. പൊതുകാര്യങ്ങളിൽ വിജയിക്കും. സാമൂഹിക സംഘടനകളുമായി ദൃഢബന്ധം പുലർത്തും. പകർച്ചവ്യാധികൾ പിടിപെടാൻ സാദ്ധ്യത. സൽപ്പേരിന് കളങ്കമേൽക്കാതെ സൂക്ഷിക്കണം. പരീക്ഷയിൽ ഉന്നവിജയം. ഭാഗ്യദിനം വെള്ളി.


വിശാഖം: ദൂരയാത്രകൾ ഗുണകരമാകും. കാര്യവിജയമുണ്ടാകും. സാമൂഹിക സംഘടനകളുമായി ദൃഢബന്ധം പുലർത്തും. കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങളുണ്ടായേക്കും. സാമ്പത്തികം മെച്ചപ്പെടും. പുതിയ ആശയങ്ങൾ നടപ്പിലാക്കും. ഭാഗ്യദിനം ബുധൻ.


അനിഴം: അധികാരികളുടെ പ്രീതി നേടും. കിട്ടാക്കടങ്ങൾ മടക്കിക്കിട്ടും. സംസാരത്തിൽ സൂക്ഷ്മത പുലർത്തണം. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. സഹപ്രവർത്തകരുടെ വിശ്വാസം നേടും. വൃദ്ധജനങ്ങളുടെ അനുഗ്രഹമുണ്ടാകും. ഭാഗ്യദിനം തിങ്കൾ.


തൃക്കേട്ട: കലാരംഗത്തുള്ളവർ അനുമോദിക്കപ്പെടും. പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും. നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തും. സന്താനങ്ങളുടെ നേട്ടം സന്തോഷം നൽകും. ഔദ്യോഗിക രംഗത്ത് അംഗീകാരങ്ങൾ നേടാനാകും. ഭാഗ്യദിനം ഞായർ.


മൂലം: കുടുംബത്തിലെ അസ്വാരസ്യങ്ങൾ പരിഹരിക്കപ്പെടും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. എല്ലാ കാര്യത്തിലും സുഹൃത്തുക്കളുടെ പിന്തുണയുണ്ടാകും. കുടുംബത്തോടൊപ്പം തീർത്ഥാടനം നടത്തും. പകർവ്യാധികളെ സൂക്ഷിക്കണം. ഭാഗ്യദിനം വെള്ളി.


പൂരാടം: വിദേശയാത്രകൾക്ക് അനുമതി ലഭിക്കും. പ്രവാസികൾക്ക് മെച്ചപ്പെട്ട വേതന വ്യവസ്ഥകൾ കൈവരും. ആഡംബരവസ്തുക്കൾ വാങ്ങും. അധികാര സ്ഥാനത്തുള്ളവരുടെ പ്രീതി നേടും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും. ഭാഗ്യദിനം ബുധൻ.


ഉത്രാടം: കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വസ്തുക്കൾ വിൽക്കാനുള്ള ശ്രമം വിജയിക്കും. ഉപരിപഠനത്തിൽ വൈഷമ്യങ്ങൾ അനുഭവപ്പെടാം. ആത്മീയ കാര്യങ്ങൾക്ക് സമയം കണ്ടെത്തും. തൊഴിൽ മാറ്റത്തിനു ശ്രമിച്ചാൽ നടക്കും. ഭാഗ്യദിനം തിങ്കൾ.


തിരുവോണം: പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. നേതൃപദവി തുടരും. ഇഷ്ടപ്പെട്ടവരെ വീണ്ടും കാണാൻ അവസരം ലഭിക്കും. രോഗകാര്യങ്ങളിൽ ആശ്വാസമുണ്ടാകും. കേസുകളും തർക്കങ്ങളിലും അനുകൂല വിധിയുണ്ടാകും. ഭാഗ്യദിനം ഞായർ.


അവിട്ടം: എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. യാത്രകൾ വർദ്ധിക്കും. സാമ്പത്തികസ്ഥിതി ആശങ്കയുണ്ടാക്കും. സന്താനങ്ങളുടെ സാമീപ്യം ആശ്വാസമേകും. തർക്കങ്ങളിൽ സംയമനം പാലിക്കണം. ആരോഗ്യം തൃപ്തികരം. മനോബലം വീണ്ടെടുക്കും. ഭാഗ്യദിനം തിങ്കൾ.


ചതയം: മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ മാറും. അധികാരികളുടെ പിന്തുണ ലഭിക്കും. ബന്ധുക്കളുടെ പിണക്കം മാറും. വിനോദയാത്രകൾ നടത്തും. കച്ചവടത്തിൽ ലാഭം. ആത്മീയകാര്യങ്ങളിൽ താല്പര്യമുണ്ടാകും. ഭാഗ്യദിനം വെള്ളി.


പൂരുരുട്ടാതി: ജോലിയിൽ ഉയർച്ചയുണ്ടാകും. മാനസികോന്മേഷമുണ്ടാക്കുന്ന അനുഭവങ്ങൾ വന്നുചേരും. നിക്ഷേപങ്ങളിൽ നേട്ടം. ഉന്നതപഠനത്തിന് സമയം അനുകൂലം. രോഗങ്ങളിൽ നിന്ന് മോചനം. സർക്കാർ വായ്പകൾ ലഭിക്കും. വിദേശയാത്ര സാദ്ധ്യമാകും. ഭാഗ്യദിനം തിങ്കൾ.


ഉത്രട്ടാതി: ജീവിതത്തിൽ ശുഭകാര്യങ്ങൾ നടക്കും. ആശയക്കുഴപ്പങ്ങൾക്ക് വിരാമമാകും. പിതൃസ്വത്തിന്മേൽ അവകാശം കൈവരും. സഹോദരനുമായുള്ള കലഹം പരിഹരിക്കും. കഠിനപ്രയത്നത്തിലൂടെ ലക്ഷ്യങ്ങൾ നേടും. ധനപരമായി കൂടുതൽ ശ്രദ്ധവേണം. ഭാഗ്യദിനം വെള്ളി.


രേവതി: വീട്ടിൽ നിന്ന് അകന്നു നിൽക്കേണ്ട സാഹചര്യമുണ്ടാകും. പദവികൾ താത്ക്കാലികമായെങ്കിലും ഒഴിയേണ്ടിവരും. രാഷ്ട്രീയത്തിൽ ആരോപണം നേരിടും. ആത്മീയ സാധനകൾക്ക് സമയം ചെലവഴിക്കും. ചികിത്സാ രീതിയിലെ മാറ്റം രോഗശാന്തിയുണ്ടാക്കും. ഭാഗ്യദിനം ഞായർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WEEKLY PREDICTION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.