SignIn
Kerala Kaumudi Online
Sunday, 10 November 2024 3.00 AM IST

'ദൈവം അനുഗ്രഹിച്ചാൽ നായിക' കുഞ്ഞാറ്റ

Increase Font Size Decrease Font Size Print Page
thejalashmi

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയുടെ വീഡിയോ ശ്രദ്ധ നേടുന്നു. ഉർവശിയും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളാവുന്ന ഉള്ളൊഴുക്ക് സിനിമയുടെ പ്രിവ്യുന് എത്തിയതായിരുന്നു കുഞ്ഞാറ്റ. ദൈവം അനുഗ്രഹിച്ചാൽ നായികയാകുമെന്നും സിനിമയാണ് ആഗ്രഹമെന്നും കുഞ്ഞാറ്റ പറഞ്ഞു. നായികയായി ഉടൻ പ്രതീക്ഷിക്കുമോ എന്ന ചോദ്യത്തിനായിരുന്നു കുഞ്ഞാറ്റയുടെ മറുപടി. അതേസമയം 2008 ൽ ആണ് ഉർവശിയും മനോജ് കെ. ജയനും വേർപിരിയുന്നത്. 2013 ൽ ചെന്നൈയിൽ ബിൽഡറായ ശിവപ്രസാദിനെ ഉർവശി വിവാഹം കഴിച്ചു. ഇൗ ബന്ധത്തിലെ മകനാണ് ഇഷാൻ. ശിവപ്രസാദ് ആദ്യമായി സംവിധാനം ചെയ്യുന്ന എൽ. ജഗദമ്മ ഏഴാം ക്ളാസ് ബി സ്റ്റേറ്റ് ഫസ്റ്റ് ക്ളാസ് എന്ന ചിത്രത്തിൽ ഉർവശിയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുഞ്ഞാറ്റയും ഇഷാനും ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ ഉർവശിയെ നേരിട്ടുകാണാൻ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ 'എന്റെ കുട്ടികൾക്കൊപ്പം" എന്ന അടിക്കുറിപ്പോടെ ഉർവശി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.

TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.