തിരുവല്ല : പമ്പാ ഷുഗർ ഫാക്ടറിയിൽ കുടുംബശ്രീ വഴി നിയമിച്ച കരാർ തൊഴിലാളികളെ പിൻവാതിൽ കൂടി സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ ഫാക്ടറി ഓഫീസ് പടിക്കൽ ധർണ്ണ നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗിസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കടപ്ര മണ്ഡലം കമ്മിറ്റി ചെയർമാൻ പി.തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിഅംഗം സാം ഈപ്പൻ, കേരളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളിൽ, ഡി.സി.സി ജനറൽസെക്രട്ടറി റോബിൻ പരുമല, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ നിഷാ അശോകൻ, വൈസ് പ്രസിഡന്റ് മിനി ജോസ്, വാർഡ് മെമ്പർമാരായ സൂസമ്മ പൗലോസ്, മേഴ്സി എബ്രഹാം, യു.ഡി.എഫ് കൺവീനർ എസ്.വർഗീസ്, സംസ്ഥാന കമ്മിറ്റിഅംഗം സക്കറിയ കരുവേലിൽ, ശിവദാസ് യു.പണിക്കർ, ജീബിൻ സക്കറിയ, ജോസ് വി ചെറി, ഷാനു മാത്യു, പീതാംബരദാസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |