പത്തനംതിട്ട: ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരും ജില്ലയിലേക്ക് രജിസ്ട്രേഷൻ ചെയ്തിട്ടുള്ളവരുമായ വിദ്യാർത്ഥികൾക്കായി ജില്ലയിലെ എല്ലാ സർക്കാർ, എയ്ഡഡ്, കേപ്പ്, സ്വാശ്രയ പോളിടെക്നിക്കുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ കൗൺസിലിംഗ് 24ന് വെണ്ണിക്കുളം സർക്കാർ പോളിടെക്നിക് കോളേജിൽ നടക്കും. ഐ.ടി.ഐ, കെ.ജി.സി.ഇ വിഭാഗങ്ങൾക്ക് രാവിലെ ഒൻപത് മുതൽ 10വരെയും പ്ലസ് ടു, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾക്ക് രാവിലെ 9.30 മുതൽ 11.30 വരെയുമാണ് രജിസ്ട്രേഷൻ. ഫീസ് ആനുകൂല്യം ഇല്ലാത്തവർ 4000 രൂപ അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |