കടയ്ക്കൽ: ചോറുണ്ണുമ്പോൾ കുടിവെള്ളം നൽകാൻ വൈകിയതിൽ പ്രകോപിതനായി മകൻ അമ്മയുടെ കൈ വിറക് കമ്പിന് അടിച്ചൊടിച്ചു. കോട്ടുക്കൽ കണിയാരുകോണം ചിറക്കര വീട്ടിൽ കുൽസം ബീവിക്കാണ് (67) പരിക്കേറ്റത്. സംഭവത്തിൽ മകൻ നാസറുദ്ദീനെ (42) കടയ്ക്കൽ പൊലീസ് ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 16ന് വൈകിട്ട് നാലോടെയാണ് സംഭവം. കിണറ്റിൽ നിന്ന് വെള്ളം കോരാൻ പുറത്തേക്കിറങ്ങിയ കുൽസം ബീവിയെ നാസറുദ്ദീൻ തള്ളിമാറ്റുകയും തൊട്ടി ബലമായി പിടിച്ചുവാങ്ങി വെള്ളം കോരിക്കുടിച്ച ശേഷം സമീപത്തുണ്ടായിരുന്ന ബക്കറ്റും സ്വിച്ച് ബോർഡും അടിച്ചുതകർത്തു. ഈ സമയം വീടിനുള്ളിലേക്ക് നടന്ന കുൽസം ബീവിയെ പിന്നാലെയെത്തി വിറക് കഷ്ണത്തിന് നാസറുദ്ദീൻ അടിക്കുകയായിരുന്നു.
നിലവിളിച്ചുകൊണ്ട് കുൽസം ബീവി തൊട്ടടുത്ത വീട്ടിലേക്ക് ഓടി. വിവരം അറിഞ്ഞെത്തിയ പത്തടിയിലുള്ള മൂത്തമകൻ നൗഷാദും നാട്ടുകാരും ചേർന്ന് കടയ്ക്കൽ പൊലീസിൽ പരാതി നൽകിയ ശേഷം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 17ന് രാവിലെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് കൈയ്ക്ക് പ്ളാസ്റ്ററിട്ടു.
പൊലീസ് നാസറുദ്ദീനെ തിരക്കി വീട്ടിലെത്തിയെങ്കിലും രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഫോണിൽ വിളിച്ച് 21ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് അറിയിച്ചു. ഇത് പ്രകാരം എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കറിക്ക് നെയ്യ് കൂടിയെന്ന് പറഞ്ഞാണ് വഴക്കിന് തുടക്കം. മദ്യപാന ശീലമുള്ള മകൻ വീട്ടിലെത്തുമ്പോഴെല്ലാം ഉപദ്രവിച്ചിരുന്നു.
കുൽസം ബീവി
ഓൺലൈൻ തട്ടിപ്പ് : ചേർത്തല സ്വദേശിക്ക് നഷ്ടം 7.55 കോടി
ആലപ്പുഴ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ ചേർത്തല സ്വദേശിക്ക് 7.65 കോടി രൂപ നഷ്ടമായി. ഓൺലൈൻ ഷെയർ ട്രേഡിംഗ് നിക്ഷേപവുമായി ബന്ധപ്പെട്ടാണ് രണ്ട് മാസത്തിനിടയിൽ ഇത്രയും തുക നഷ്ടമായത്. ഇൻവാസ്കോ കാപ്പിറ്റൽ, ഗോൾഡ്മാൻസ് സ്കാച്ച്സ് എന്നീ കമ്പനികൾ നിക്ഷേപത്തിന് ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുകയായിരുന്നു. ആലപ്പുഴ സൈബർ സെൽ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |