റിയാദ്: മക്കയിലെ വിശുദ്ധ കഅബയുടെ സൂക്ഷിപ്പുകാരനും താക്കോൽ ഉടമയുമായ ഡോ. സാലിഹ് ബിൻ സൈൻ അൽ - അബിദീൻ അൽ - ഷൈബി (74) അന്തരിച്ചു. ഇന്നലെ മക്കയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. കഅബയുടെ 109 -ാം താക്കോൽ സൂക്ഷിപ്പുകാരനായിരുന്നു . 2013ലാണ് ചുമതലയേറ്റെടുത്തത്. സൗദി രാജാവ് സൽമാനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അനുശോചനം രേഖപ്പെടുത്തി. കഅബയുടെ എല്ലാ മേൽനോട്ടവും നൂറ്റാണ്ടുകളായി വഹിക്കുന്നത് സാലിഹ് ഉൾപ്പെടുന്ന അൽ - ഷൈബി കുടുംബമാണ്.കഅബയുടെ പരിപാലനം, അറ്റക്കുറ്റപ്പണി, ശുചീകരണം, വാതിലുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യുക തുടങ്ങിയവ സൂക്ഷിപ്പുകാരന്റെ ചുമതലയാണ്. ഇസ്ലാമിക പഠനത്തിൽ ഗവേഷണ ബിരുദമുള്ള ഡോ. സാലിഹ് പ്രഫസറായി സേവനം അനുഷ്ഠിച്ചിരുന്നു. മതവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും രചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |