കീവ്: റഷ്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങാനൊരുങ്ങിയ സ്വന്തം സൈനികനെ യുക്രെയിൻ സൈന്യം വധിച്ചെന്ന് ആരോപണം. സംഭവത്തിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അവശനിലയിലുള്ള ഒരു യുക്രെയിൻ സൈനികൻ കൈകളുയർത്തി റഷ്യൻ സൈന്യമുള്ള പ്രദേശത്തേക്ക് നടക്കുന്നതാണ് വീഡിയോയിൽ. റഷ്യയുടേതെന്ന് കരുതുന്ന ഒരു ഡ്രോണിനെ പിന്തുടർന്നാണ് സൈനികൻ നീങ്ങുന്നത്. ഡ്രോൺ റഷ്യൻ സൈന്യത്തിന്റെ ഭാഗത്തേക്ക് ഇദ്ദേഹത്തിന് വഴികാട്ടുകയായിരുന്നെന്നും കീഴടങ്ങുന്നതിന്റെ സൂചനയായി വെള്ളത്തുണി ഇദ്ദേഹം വീശി കാട്ടിയിരുന്നെന്നും വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ലക്ഷ്യ സ്ഥാനത്തെത്തും മുമ്പേ ഇദ്ദേഹത്തെ യുക്രെയിൻ സൈന്യം ഡ്രോൺ ബോംബിലൂടെ വധിക്കുകയായിരുന്നു. അതേ സമയം, പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |