കൊച്ചി: ബി.ജെ.പിയുടെ അമ്മയ്ക്കൊരു മരം - വൃക്ഷത്തൈ നടൽ ജില്ലാതല ഉദ്‌ഘാടനം എറണാകുളത്തപ്പൻ ക്ഷേത്ര പടിഞ്ഞാറെ നടയിൽ ജില്ലാ പ്രസിഡന്റ് അ ഡ്വ. കെ.എസ്. ഷൈജു ആര്യവേപ്പ് നട്ട് നിർവഹിച്ചു. മാതാ അമൃതാനന്ദമയിയുടെ പേരിലാണ് വൃക്ഷത്തൈ നട്ടത്. അശാസ്ത്രീയമായ മരം മുറിക്കലും പ്രകൃതിചൂഷണവുമാണ് ഇന്ന് പരിസ്ഥിതി നേരിടുന്ന വെല്ലുവിളിയെന്ന് കെ.എസ്.ഷൈജു പറഞ്ഞു.
ജില്ലാ ഇൻ ചാർജ് മനോജ് ഇഞ്ചൂർ, സഹ ഇൻ ചാർജ് ടി.ജി വിജയൻ, ജില്ലാ ട്രഷറർ ശ്രീക്കുട്ടൻ തുണ്ടത്തിൽ,
ജില്ലാ സെക്രട്ടറി സജികുമാർ,പരിസ്ഥിതി സെൽ ജില്ലാ കൺവീനർ മുരളി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |