SignIn
Kerala Kaumudi Online
Wednesday, 17 July 2024 5.15 PM IST

എഴുത്തുപരീക്ഷ ഇല്ല, വൻ ശമ്പളത്തോടെ സർക്കാർ ജോലി നേടാം, ചെയ്യേണ്ടത് ഇത്രമാത്രം

career

തൊഴിൽ തേടുന്ന യുവാക്കൾക്ക് കൂടുതൽ അവസരമൊരുക്കി റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർആർബി). അസിസ്റ്റൻഡ് ലോക്കോ പൈലറ്റ് തസ്‌തികയിലേക്കുള്ള ഒഴിവുകൾ മൂന്നിരട്ടിയിലധികം വർദ്ധിപ്പിച്ചു. നേരത്തേ 5,696 ഒഴിവുകളുണ്ടായിരുന്നെങ്കിൽ ഇപ്പോഴത് 18,799 ആയി ഉയർന്നു.

എല്ലാ റെയിൽവേ സോണുകളിലും ഒഴിവുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ ഉണ്ടായിരിക്കുന്നത്. എന്നാൽ, ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ ഒഴിവുകളുടെ വിവരങ്ങൾ ഇതുവരെ അപ്‌ഡേറ്റ് ചെയ്‌തിട്ടില്ല.

ഈ വർഷം ആദ്യം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പ്രസിദ്ധീകരിച്ചത് 5,696 ഒഴിവുകളായിരുന്നു. എന്നാൽ, പല റെയിൽവേ സോണുകളിൽ നിന്നും അധിക ജീവനക്കാരെ ആവശ്യമാണെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒഴിവുകൾ 18,799 ആയി വർദ്ധിപ്പിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിനാൽ, ഉദ്യോഗാർത്ഥികൾ നൽകിയ മുൻഗണനാ സോണുകളിലും മാറ്റം വരുത്താവുന്നതാണ്. മറ്റ് വിശദാംശങ്ങൾ ആർആർബിയുടെ വെബ്‌സൈറ്റിൽ തന്നെ ലഭ്യമാകുന്നതാണ്.

16 സോണുകളിലും റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പ്രസിദ്ധീകരിച്ച ഈ ഒഴിവുകൾ ബാധകമാകും. സെൻട്രൽ റെയിൽവേയിൽ നേരത്തേ 535 ഒഴിവുകളായിരുന്നു. ഇപ്പോഴത് 1786 ആയി വർദ്ധിച്ചിട്ടുണ്ട്. ഈസ്റ്റേൺ റെയിൽവേയിൽ 415ൽ നിന്നും 1382 ആയി ഉയർന്നു. നോർത്തേൺ റെയിൽവേയിൽ 150ൽ നിന്ന് 499 ആയി. സതേൺ റെയിൽവേയിൽ 218ൽ നിന്ന് 726 ആയും ഒഴിവുകൾ വർദ്ധിച്ചു.

അസിസ്റ്റൻഡ് ലോക്കോ പൈലറ്റ് റിക്രൂട്ട്‌മെന്റ് പരീക്ഷ ജൂണിനും ഓഗസ്റ്റിനും ഇടയിൽ നടത്താനാണ് സാദ്ധ്യത. കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ, സിബിടി -2, കമ്പ്യൂട്ടർ അധിഷ്‌ഠിത അഭിരുചി പരീക്ഷ, ഡോക്യുമെൻഡ് വെരിഫിക്കേഷൻ എന്നീ നാല് ഘട്ടങ്ങളിലൂടെയാണ് നിയമനം. സിബിടി -1, 2 എന്നിവയിൽ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഓരോ തെറ്റുത്തരത്തിനും മൂന്നിലൊന്ന് മാർക്ക് കുറയ്‌ക്കും. എന്നാൽ, അഭിരുചി പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടാകില്ല.

കൂടുതൽ വിവരങ്ങൾക്കായി ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, TRAIN, LOCOPIOLET, ASSISTANT LOCOPIOLET
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.