മുംബയ്: സീനിയർ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ച് ലോകകപ്പിന് ശേഷമുള്ള സിംബാബ്വെയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗില്ലാണ് ടീമിന്റെ നായകൻ. വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിനൊപ്പമുള്ള മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. സ്ഥിരം ക്യാപ്ടൻ രോഹിത് ശർമ്മ, വിരാട് കൊഹ്ലി, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ,സൂര്യകുമാർ യാദവ്, റിഷഭ് പന്ത് എന്നിവർക്കെല്ലാം വിശ്രമം അനുവദിച്ചു. കഴിഞ്ഞ ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് ശർമ്മ,റയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, തുഷാർ ദേശ്പാണ്ഡെ എന്നിവർക്ക് ദേശീയ ടീമിലേക്ക് ആദ്യമായി വിളിയെത്തി.
ടീം: ഗിൽ (ക്യാപ്ടൻ), ജയ്സ്വാൾ, ഗെയ്ക്വാദ്, അഭിഷേക് , റിങ്കു സിംഗ്, സഞ്ജു (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), നിതീഷ് , റിയാൻ പരാഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ , തുഷാർ ദേശ്പാണ്ഡെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |