തിരുവനന്തപുരം : പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി നിലനിൽക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്നലെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ത് നടത്തി. ജില്ലാ, നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |