തിരുവനന്തപുരം : കേരള എൻജിനീയറിംഗ്, ആർക്കിടെക്ചർ, മെഡിക്കൽ പ്രവേശന പരീക്ഷ (KEAM) ഫലം പ്രസിദ്ധീകരിച്ചു. ഫലവും റാങ്ക് ലിസ്റ്റും അറിയാൻ cee. kerala. gov. in കാണുക. വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിൽ ആപ്ലിക്കേഷൻ നമ്പറും പാസ്സ്വേർഡും ഉപയോഗിച്ച് പ്രവേശിച്ചു ഫലം അറിയാം. എൻട്രൻസ് പരീക്ഷാ മാർക്കിനൊപ്പം പ്ലസ് ടുവിന്റെ മാത്സ്, ഫിസിക്സ്, കെമിസ്ട്രി മാർക്കും ചേർത്താണ് എൻജിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. എൻട്രൻസ് മാർക്കിനൊപ്പം പ്ലസ് ടുവിലെ ഫിസിക്സ്, കെമിസ്ട്രി മാർക്ക് കൂടി ചേർത്ത് തയ്യാറാക്കിയതാണ് ബി. ഫാം റാങ്ക് ലിസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |