
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവിന് ശുപാർശ ചെയ്‌ത മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ഇളവിന് നീക്കമില്ലെന്ന് സ്‌പീക്കർ ആവർത്തിക്കുമ്പോഴാണ് സർക്കാരിന്റെ നടപടി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷയം സഭയിൽ ഉന്നയിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വാർത്താക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് -I ബി ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്.
വിഷയത്തിൽ കെ കെ രമ എംഎൽഎ കഴിഞ്ഞ ദിവസം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ അനുമതി തേടിയിരുന്നെങ്കിലും സ്‌പീക്കർ അനുമതി നിഷേധിച്ചിരുന്നു. ശിക്ഷാ ഇളവിന് നീക്കമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പീക്കർ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |