അശ്വതി: കടം കൊടുത്ത പണം തിരികെ ലഭിക്കും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ കൂട്ടുകച്ചവടത്തിൽ നിന്ന് പിന്മാറും. സഹപ്രവർത്തകർ അവധിയെടുക്കുന്നതിനാൽ അധിക സമയം പ്രവർത്തിക്കേണ്ടിവരും. തർക്കങ്ങൾ ഒഴിവാക്കണം. ഭാഗ്യദിനം ബുധൻ.
ഭരണി: പുതിയ ജോലിയിൽ പ്രവേശിക്കും. സന്തോഷാനുഭവങ്ങൾ വർദ്ധിക്കും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് നേട്ടം വർദ്ധിക്കും. ഉദ്യോഗസ്ഥർക്ക് അനുകൂല സാഹചര്യങ്ങൾ വന്നുചേരും. ആരോഗ്യനില തൃപ്തികരം. ഭാഗ്യദിനം ബുധൻ.
കാർത്തിക: സാമ്പത്തികനില മെച്ചപ്പെടും. ജോലിയിൽ മനസ്സമാധാനമുണ്ടാകും. ഏറ്റെടുത്ത ജോലി കൃത്യസമയത്ത് ചെയ്തു തീർക്കും. സന്താനങ്ങളുടെ അഭിവൃദ്ധിയിൽ സന്തോഷിക്കും. തുടങ്ങിവച്ച പദ്ധതികൾ പൂർത്തീകരിക്കും. ഭാഗ്യദിനം ഞായർ.
രോഹിണി: വെല്ലുവിളികളെ അതിജീവിക്കും. ആരോപണങ്ങളിൽ നിന്ന് മുക്തനാകും. ഉന്നത അധികാരികളുടെ നിർബന്ധത്താൽ പുതിയ ചുമതലകൾ ഏറ്റെടുക്കും. സഹോദരങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കും. ഭാഗ്യദിനം വെള്ളി.
മകയിരം: വാഹനം മാറ്റി വാങ്ങാൻ അനുകൂല സമയം. ഗുണദോഷ സമ്മിശ്ര വാരമാണ്. തൊഴിൽപരമായി തടസങ്ങൾ നേരിടും. പുതിയ മേഖലകളിൽ പ്രവർത്തനം തുടങ്ങാൻ ശ്രമിക്കും. കച്ചവടക്കാർ ഇടപാടുകൾ ശ്രദ്ധിച്ച് നടത്തണം. ഭാഗ്യദിനം വ്യാഴം.
തിരുവാതിര: വീടുപണി തുടങ്ങാൻ നല്ല സമയമാണ്. സമാധാനം കൈവരും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ട് പ്രവർത്തിക്കും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാം. വാഹനം മാറ്റിവാങ്ങും. ഭാഗ്യദിനം ബുധൻ.
പുണർതം: ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റും. പുതിയ സംരംഭത്തിലൂടെ യുവാക്കൾക്ക് അഭിവൃദ്ധിയുണ്ടാകും. കുടുംബത്തിൽ സമാധാനക്കുറവ് നേരിട്ടേക്കാം. രാഷ്ട്രീയരംഗത്ത് അനുകൂല വാരമാണ്. പാർട്ട്ടൈം ബിസിനസ് വിജയിക്കും. ഭാഗ്യദിനം ചൊവ്വ.
പൂയം: വിദേശയാത്രയ്ക്ക് സാദ്ധ്യതയുണ്ട്. ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. പൂർവിക സ്വത്ത് ലഭിക്കും. തർക്കവിഷയങ്ങളിൽ വിജയം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. സന്ധിവേദനയ്ക്ക് ചികിത്സവേണ്ടിവരും. ആത്മീയ കാര്യങ്ങളിൽ താല്പര്യമുണ്ടാകും. ഭാഗ്യദിനം വ്യാഴം.
ആയില്യം: പുതിയ സംരംഭങ്ങൾ തുടങ്ങും. സുഹത്തുക്കളെ ഒത്തുതീർപ്പിനും ജാമ്യത്തിനും സഹായിക്കേണ്ടി വരും. ലോൺ കുടിശ്ശിക തീർക്കാൻ പ്രയാസപ്പെടും. സ്‌നേഹബന്ധങ്ങൾ തെറ്റിദ്ധാരണ മൂലം അകലും. വീടുപണി പുരോഗമിക്കും. ഭാഗ്യദിനം ഞായർ.
മകം: നഷ്ടപ്പെട്ടെന്നു കരുതിയ വസ്തുക്കൾ തിരികെ ലഭിക്കും. തൊഴിലിൽ തടസങ്ങൾ നേരിടും. വളർത്തുമൃഗങ്ങൾ മൂലം പ്രയാസം അനുഭവപ്പെടാം. മറ്റുള്ളവരുമായി വാദപ്രതിവാദങ്ങൾ ഒഴിവാക്കണം. ഗൃഹത്തിൽ അറ്റകുറ്റപ്പണി നടത്തും. ഭാഗ്യദിനം ശനി.
പൂരം: കർമ്മരംഗത്ത് വിജയം. ഉദ്യോഗത്തിൽ സ്ഥാനകയറ്റം ലഭിക്കും. കുടുംബത്തിൽ സ്വസ്ഥതക്കുറവ് ഉണ്ടാകാതിരിക്കാൻ മനോനിയന്ത്രണം പാലിക്കണം. സുഹൃത്തുക്കളുടെ ചതിയിൽപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കണം. ഭാഗ്യദിനം ചൊവ്വ.
ഉത്രം: തൊഴിൽ രംഗത്ത് പുരോഗതി. ബിസിനസ് ലാഭകരമാകും. ബന്ധുക്കളിൽ നിന്ന് ചതി പറ്റാതിരിക്കുവാൻ ശ്രദ്ധിക്കണം. സന്താനങ്ങളെ ചൊല്ലി ഉണ്ടായിരുന്ന വിഷമങ്ങൾക്ക് അറുതി വരും. മക്കളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. ഭാഗ്യദിനം വ്യാഴം.
അത്തം: വീടുനിർമ്മാണം തുടങ്ങും. ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കണം. സജ്ജനങ്ങളുമായി മത്സരം ഒഴിവാക്കണം. പ്രിയപ്പെട്ടവർക്കായുള്ള പരിശ്രമങ്ങൾ ഫലം കാണും. അപവാദങ്ങൾക്ക് സാദ്ധ്യത. ത്വക്ക്‌രോഗത്തിന് ചികിത്സ തേടും. ഭാഗ്യദിനം ചൊവ്വ.
ചിത്തിര: ഉന്നത വ്യക്തികളുമായി സമ്പർക്കമുണ്ടാകും. വിവാഹവുമായി ബന്ധപ്പെട്ട ദീർഘകാല ആഗ്രഹങ്ങൾ സഫലീകരിക്കും. വിദേശയാത്രയ്ക്ക് അവസരം. കുടുംബത്തിൽ കലഹത്തിന് സാദ്ധ്യതയുണ്ട്. കൂട്ടുകച്ചവടത്തിൽ ഉയർച്ച നേടും. ഭാഗ്യദിനം ശനി.
ചോതി: വിദേശയാത്രയ്ക്ക് അനുകൂലസമയം. മുൻകാല പ്രവർത്തനങ്ങൾ മനസിനെ വിഷമിപ്പിക്കും. മറ്റുള്ളവരുടെ താല്പര്യങ്ങൾക്ക് പ്രാധാന്യം നല്കാൻ നിർബന്ധിതരാകും. ആഗ്രഹിച്ച വിവാഹം നടക്കും. ആരോഗ്യകാര്യത്തിൽ അശ്രദ്ധ പാടില്ല. ഭാഗ്യദിനം വ്യാഴം.
വിശാഖം: പൊതുവെ കാര്യസാദ്ധ്യതകൾക്ക് തെളിച്ചമുള്ള വാരം. പുതിയ ജോലിയിൽ പ്രവേശിക്കും. മുടങ്ങിക്കിടന്ന വിവാഹ കാര്യങ്ങളിൽ തീരുമാനമാകും. വിദ്യാഭ്യാസ കാര്യത്തിൽ പുരോഗതിയുണ്ടാകും. ചെലവ് വർദ്ധിക്കും. ഭാഗ്യദിനം ശനി.
അനിഴം: വിദ്യാഭ്യാസത്തിൽ പുരോഗതിയുണ്ടാകും. ആഗ്രഹിക്കുന്ന വ്യക്തിയുമായുള്ള വിവാഹം നടക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധവേണം. വിദേശ ജോലിക്ക് സമയം അനുകൂലമല്ല. ദന്തരോഗത്തിന് ചികിത്സ വേണ്ടിവരും. ഭാഗ്യദിനം ഞായർ.
തൃക്കേട്ട: പുതിയ വ്യവസായത്തിന് വഴി തെളിയും. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ നഷ്ടമുണ്ടാക്കും. വിവാഹകാര്യങ്ങൾ തീരുമാനിക്കും. ആഹാരകാര്യങ്ങളിലും ഉറക്കത്തിലും ശ്രദ്ധവേണം. ഉദരരോഗത്തിന് ചികിത്സ വേണ്ടിവരും. ഭാഗ്യദിനം വ്യാഴം.
മൂലം: സാമ്പത്തികരംഗത്ത് അപ്രതീക്ഷിത നേട്ടം. നാണ്യവിളകളിൽ നിന്ന് നഷ്ടമുണ്ടാകും. ബന്ധുജന സമാഗമം ഉണ്ടാകും. മുൻകാല സുഹൃത്തുക്കളെ കണ്ടുമുട്ടാനിടവരും. വാതസംബന്ധമായ അസുഖത്തിന് സാദ്ധ്യത. ഭാഗ്യദിനം ശനി.
പൂരാടം: നഷ്ടപ്പെട്ടെന്നു കരുതിയ പണം തിരികെ ലഭിക്കും. വ്യവസായ രംഗത്ത് പുരോഗതിയുണ്ടാകും. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം. പ്രതീക്ഷിച്ച രീതിയിൽ വിജയിക്കാത്തതിൽ വിദ്യാർത്ഥികൾക്ക് മന:ക്ലേശമുണ്ടാകും. ഭാഗ്യദിനം ബുധൻ.
ഉത്രാടം: പുതിയ തൊഴിൽ ലഭിക്കും. കായിക രംഗത്ത് അംഗീകാരങ്ങൾ നേടും. വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് സാദ്ധ്യത. സുഹൃത്തുക്കളുമായി കലഹമുണ്ടായേക്കാം. പൊതുപ്രവർത്തകർ അംഗീകരിക്കപ്പെടും. ഭാഗ്യദിനം വെളളി.
തിരുവോണം: സർക്കാരിൽ നിന്ന് സഹായങ്ങൾ ലഭിക്കും. വിനോദയാത്രകൾ പോകാൻ അവസരം. ആശ്രിത നിയമനത്തിന് സാദ്ധ്യത. ചീത്തപ്പേരു കേൾക്കാനിടവരും. എടുത്തുചാട്ടം നിയന്ത്രിക്കണം. വിലപ്പെട്ട വസ്തുക്കൾ വന്നുചേരും. ഭാഗ്യദിനം തിങ്കൾ.
അവിട്ടം: രാഷ്ട്രീയ പ്രവർത്തകർക്ക് ആഹ്ലാദത്തിന് അവസരം. വിശേഷപ്പെട്ട സമ്മാനങ്ങൾ ലഭിക്കും. കാലി വളർത്തലിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. സാമ്പത്തികനഷ്ടം വരാതെ ശ്രദ്ധിക്കുക. വിശിഷ്ട വ്യക്തികളെ പരിചയപ്പെടാൻ അവസരം ലഭിക്കും. ഭാഗ്യദിനം ബുധൻ.
ചതയം: ജീവിതപങ്കാളിയുടെ പിന്തുണ കുടുംബജീവിതത്തിന് ശക്തിയേകും. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കും. സർക്കാരിൽ നിന്ന് അർഹതമായ ആനുകൂല്യങ്ങൾ ലഭിക്കും. സുഹൃത്തുക്കളെ സഹായിക്കും. നിവേദനങ്ങൾ പരിഗണിക്കപ്പെടും. ഭാഗ്യദിനം ശനി.
പൂരുരുട്ടാതി: കൂട്ടുകച്ചവടത്തിൽ വരുമാനം വർദ്ധിക്കും. ഉദ്യോഗസ്ഥർക്ക് പ്രൊമോഷന് സാദ്ധ്യത. കാർഷികരംഗത്ത് നഷ്ടസാദ്ധ്യത. ബന്ധുക്കളുമായി തർക്കത്തിനു സാദ്ധ്യത. ഭാഗ്യപരീക്ഷണങ്ങൾ വിജയിക്കും. ഉപരിപഠനത്തിന് അവസരം ലഭിക്കും. ഭാഗ്യദിനം ശനി.
ഉത്രട്ടാതി: കലാരംഗത്ത് മികച്ചപ്രകടനം കാഴ്ചവയ്ക്കും. സ്വന്തം തൊഴിലിൽ സാങ്കേതിക വിജ്ഞാനം പ്രയോജനപ്പെടുത്തും. വസ്ത്രവ്യാപാര രംഗത്തുള്ളവർക്ക് വരുമാനം വർദ്ധിക്കും. ദുർവാശി കാരണം ജോലി നഷ്ടപ്പെടാനിടയുണ്ട്. ഗൃഹോപകരണങ്ങൾ വാങ്ങും. ഭാഗ്യദിനം വെള്ളി.
രേവതി: പ്രവാസികളായ ജോലിക്കാർക്ക് സ്ഥാനക്കയറ്റമുണ്ടാകും. വീടുനിർമ്മാണം തുടങ്ങും. ജീവിതശൈലീ രോഗങ്ങൾക്ക് ചികിത്സ വേണ്ടിവരും. പുതിയ സുഹൃദ്ബന്ധങ്ങൾ പ്രയോജനപ്പെടും. വിശിഷ്ടസ്ഥലങ്ങൾ സന്ദർശിക്കും. ഭാഗ്യദിനം ബുധൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |