ന്യൂഡൽഹി : ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയ യു.ജി.സി നെറ്റ് പരീക്ഷ ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെ നടത്തും. സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ജൂലായ് 25 മുതൽ 27 വരെയും നാലു വർഷ ബി.എഡ് പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ ജൂലായ് 10നും നടക്കും.
എൻജിനിയറിംഗ് വിജയ ശതമാനം താഴേക്ക്
തിരുവനന്തപുരം: സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ ബി.ടെക് വിജയശതമാനം താഴേക്ക്. 22ശതമാനം കോളേജുകളിലും വിജയം 25ശതമാനത്തിൽ താഴെയാണ്. 128കോളേജുകളിൽ 26ഇടത്താണിത്. ആറിടത്ത് 10ശതമാനത്തിൽ കുറവ്. 9ഇടത്ത് 15ശതമാനത്തിൽ കുറവ്. വിജയശതമാനം ഏറ്റവും കുറവ് മെക്കാനിക്കലിലാണ്. 39.72% പേരേ വിജയിച്ചുള്ളൂ. കഴിഞ്ഞവർഷം 43.34ശതമാനമായിരുന്നു വിജയം. കമ്പ്യൂട്ടർ സയൻസ്- 57.25%, സിവിൽ- 51.51%, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ- 52.18%, ഇലക്ട്രിക്കൽ- 46.49% വീതമാണ് വിജയം. കഴിഞ്ഞ വർഷം ബി.ടെക്കിന് 55.6% വിജയമുണ്ടായിരുന്നത് ഇത്തവണ 53.03% ആയി. അതേസമയം, 26കോളേജുകളിൽ 60ശതമാനത്തിലേറെയും 14ഇടത്ത് 70ശതമാനത്തിലേറെയും ഏഴിടത്ത് 80ശതമാനത്തിലേറെയും വിജയമുണ്ട്.
കുസാറ്റിൽ സ്പോട്ട് അഡ്മിഷൻ
കൊച്ചി: കുസാറ്റ് അപ്ലൈഡ് ഇക്കണോമിക്സ് വകുപ്പിൽ എം.എ ഇക്കണോമിക്സ് സീറ്റ് ഒഴിവിലേക്ക് ജൂലായ് രണ്ടിന് സ്പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക്: www.admissions.cusat.ac.in
എം.എ ഹിന്ദി കോഴ്സിൽ ജൂലായ് 6ന് സ്പോട്ട് അഡ്മിഷൻ നടത്തും. ക്യാറ്റ് റാങ്ക് ലിസ്റ്റിലുള്ളവർക്ക് മുൻഗണ. വിവരങ്ങൾക്ക്: www.admissions.cusat.ac.in. ഫോൺ: 0484-2862500, 9446428447, 9895664682.
മറൈൻ ബയോളജി,മൈക്രോ ബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പിൽ എം.എസ്സി മറൈൻ ബയോളജി, എം.എസ്സി മറൈൻ ജീനോമിക്സ് എന്നിവയിൽ ജൂലായ് 3ന് സ്പോട്ട് അഡ്മിഷൻ നടത്തും. ക്യാറ്റ് റാങ്ക് ലിസ്റ്റിലുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 8547735584, 9946099408.
ടൈംടേബിൾ
ബി.ടെക് ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി മൂന്നാം സെമസ്റ്റർ (2020 സ്കീം) സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ജി.എസ്.ടി കോഴ്സിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം:ഗുലാത്തി ഫിനാൻസ് ആൻഡ് ടാക്സേഷൻ ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ ജി.എസ്.ടി പി.ജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലായ് 6. യോഗ്യത:ബിരുദം. ടാക്സ് പ്രാക്ടീഷണർമാർ,അദ്ധ്യാപകർ, നിയമവിദഗ്ധർ, അക്കൗണ്ടന്റുമാർ, ഉദ്യോഗസ്ഥർ, എന്നിവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.gift.res.in, ഫോൺ. 0471 2596980 , 9746972011 , 9349727106
വിവേകായനം
ഓൺലൈൻ മത്സരം
കൊച്ചി: ശ്രീരാമകൃഷ്ണമഠത്തിന്റെ മുഖപത്രമായ പ്രബുദ്ധകേരളം മാസികയും വിവേകാനന്ദ യൂത്ത് ഗ്രൂപ്പും ചേർന്ന് വിദ്യാർത്ഥികൾക്കായി വിവേകായനം ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു. പ്രശ്നോത്തരി, ഉപന്യാസ രചന, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് മത്സരം. കോളേജ്, ഹയർ സെക്കൻഡറി, ഹൈസ്കൂൾ തലങ്ങളിലായി നടത്തുന്ന മത്സരങ്ങളുടെ സമ്മാനത്തുക ഒരു ലക്ഷം രൂപയാണ്. ജൂലായ് 15നകം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: https://rkmthrissur.org/vivekayanam
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |