SignIn
Kerala Kaumudi Online
Wednesday, 17 July 2024 9.38 PM IST

'ചേട്ടനൊപ്പം കപ്പുമായി അനിയൻ'; സഞ്ജുവിന്റെയും രോഹിത്തിന്റെയും ചിത്രം പങ്കുവച്ച് മുംബയ് ഇന്ത്യൻസ്

sanjusamson

ബാ​ർ​ബ​ഡോ​സ്: വ‌ർഷങ്ങൾക്ക് ശേഷം വീണ്ടും ട്വ​ന്റി -20 വിജയ കിരീടം സ്വന്തമാക്കിയ ടീം ഇന്ത്യയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തുന്നുണ്ട്. അതിനിടെയിൽ ഐപിഎൽ ഫ്രാഞ്ചൈസി മുംബയ് ഇന്ത്യൻസ് പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്.

'അനിയൻ ചേട്ടനൊപ്പം' എന്ന തലക്കെട്ടിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും ക്യാപ്റ്റൻ രോഹിത് ശർമ്മയും നിൽക്കുന്ന ചിത്രമാണ് മുംബയ് ഇന്ത്യൻസ് പങ്കുവച്ചത്. മുംബയ് ഇന്ത്യൻസിന്റെ മുൻ ക്യാപ്റ്റനായിരുന്നു രോഹിത്ത്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ് സ‌ഞ്ജു. രാജസ്ഥാൻ റോയൽസ് 'ചേട്ടൻ' എന്നാണ് സ‌‌ഞ്ജുവിനെ വിളിക്കുന്നത്. മുംബയ് ഇന്ത്യൻസ് പങ്കുവച്ച ഇതേ ചിത്രം രാജസ്ഥാൻ റോയൽസും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് താഴെ അഭിനന്ദനം അറിയിക്കുന്നത്.

ട്വ​ന്റി -20 ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. വിരാട് കൊഹ്‌ലിയുടെ അഭാവത്തിൽ ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തിൽ ഇറങ്ങിയിരുന്നെങ്കിലും മറ്റ് കളികളിൽ അവസരം ലഭിച്ചിരുന്നില്ല. സുനിൽ വൽസനും എസ് ശ്രീശാന്തിനും ശേഷം ക്രിക്കറ്റ് ലോകകപ്പ് വിജയിക്കുന്ന മൂന്നാമത്തെ മലയാളി താരമാണ് സഞ്ജു സാംസൺ.

ഒരു ലോകകപ്പ് വിജയിക്കുകയെന്നത് എളുപ്പത്തിൽ സംഭവിക്കുന്ന കാര്യമല്ലെന്നും ഈ വിജയത്തിനായി വർഷങ്ങളോളം കാത്തിരുന്നെന്നും സഞ്ജു തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇന്ത്യ ഈ വിജയം അർഹിക്കുന്നുവെന്നും ഇത് ആഘോഷിക്കാനുള്ള സമയമാണെന്നും കപ്പിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SANJU SAMSON, ROHIT SHARMA, MUMBAI INDIANS, RAJASTHAN ROYALS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.