അങ്കമാലി: നഗരസഭ പരിധിയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും സ്കൂളുകളെയും വിവിധ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവരെയും അങ്കമാലി നഗരസഭ ആദരിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം ഉദ്ഘാടനം ചെയ്തു. ആദരവിന് അർഹരായവർക്ക് സ്മരണികകൾ സമ്മാനിച്ചു. നഗരസഭ ചെയർമാൻ മാത്യു തോമസ് അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ സിനി മനോജ് , സ്ഥിരം സമിതി അദ്ധ്യക്ഷരായ റോസിലി തോമസ്, ടി.വൈ. ഏല്യാസ്, ജാൻസി അരീയ്ക്കൽ, ജെസ്മി ജിജോ, ലക്സി ജോയ്, ജില്ലാ ആസൂത്രണ സമിതി അംഗം റീത്ത പോൾ, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എ.വി. രഘു, ബെന്നി മൂഞ്ഞേലി, നഗരസഭ സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |