SignIn
Kerala Kaumudi Online
Friday, 19 July 2024 3.41 PM IST

'സംവിധായകനൊപ്പം ചെലവഴിക്കണം, വഴങ്ങിയില്ലെങ്കിൽ കരിയർ നശിപ്പിക്കും'; നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി

divyanka-tripathi-

നടിയായും അവതാരകയായുമെല്ലാം മിനിസ്ക്രീനിൽ സജീവമായ ബോളിവുഡ് നടിയാണ് ദിവ്യാങ്ക തൃപാഠി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ദിവ്യാങ്ക മുൻപ് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്.

തന്റെ കരിയറിന്റെ തുടക്ക കാലത്ത് ചില വെല്ലുവിളികളും മോശം അനുഭവങ്ങളും നേരിട്ടിട്ടുണ്ടെന്നാണ് നടി പറഞ്ഞത്. ബബിളിന് നൽകിയ അഭിമുഖത്തിത്തിലായിരുന്നു തുറന്നുപറച്ചിൽ. പുതുമുഖങ്ങളെ പലതരത്തിൽ മുതലെടുക്കാൻ ആളുകൾ ശ്രമിക്കുന്നുണ്ടെന്നും തുടക്കത്തിൽ എല്ലാവർക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ടാവുമെന്നും ദിവ്യാങ്ക പറയുന്നു.

'സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ഒരു കാലം എനിക്ക് ഉണ്ടായിരുന്നു. ആ സമയത്താണ് തനിക്ക് ഒരു ഷോയിലേയ്ക്ക് ഓഫർ വരുന്നത്. എന്നാൽ സംവിധായകനോടൊപ്പം സമയം ചെലവഴിക്കണമെന്നും ഇതിലൂടെ വലിയൊരു തുടക്കം ലഭിക്കുമെന്നും പറഞ്ഞു. ഈ മേഖലയിൽ എല്ലാവരും ഇങ്ങനെയാണെന്ന് ഇത്തരക്കാർ പറഞ്ഞ് ബോദ്ധ്യപ്പെടുത്തും. കൂടാതെ പറഞ്ഞതിന് വഴങ്ങിയില്ലെങ്കിൽ പിന്നെ ഇവിടെ തുടരാൻ കഴിയില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി', നടി വ്യക്തമാക്കി. എന്നാൽ ഇത്തരം ഭീഷണികൾ തന്റെ കരിയറിനെ ബാധിച്ചില്ലെന്നും തന്റെ കഴിവിൽ വിശ്വസിച്ചിരുന്നത് കൊണ്ട് ആ ഓഫർ തള്ളിക്കളയുകയായിരുന്നുവെന്നും ദിവ്യാങ്ക പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIVYANKA TRIPATHI, REVEALS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.