തിരുവനന്തപുരം; ആർ.എസ് .പി മുൻ ദേശീയ ജനറൽ സെക്രട്ടറി പരേതനായ പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്റെ ഭാര്യ കണ്ണമ്മൂല സ്വാതി ലെയിൻ ജാനകി ആരാം (ടി .സി 13/52) യിൽ തുളസി ബായി (79)നിര്യാതയായി.
മക്കൾ: ഡോ. ലക്ഷ്മി മഹേഷ് ( യു.എസ് .എ ), അഡ്വ.പാർവതി സാജു ( ലാ ഓഫീസർ,സഹകരണ പെൻഷൻ ബോർഡ് ) . മരുമക്കൾ : ഡോ.മഹേഷ് ഗോപിനാഥ്, (യു.എസ് .എ ), അഡ്വ. എം. പി. സാജു (സി.എം.പി സംസ്ഥാന അസി.സെക്രട്ടറി). കിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം അമേരിക്കയിലുള്ള മകൾ എത്തിയശേഷം 4 ന് ( വ്യാഴം ) രാവിലെ 8 മണിമുതൽ കണ്ണമ്മൂലയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും . തുടർന്ന് ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും . സഞ്ചയനം : 8 ന് രാവിലെ 9 ന്. ആർ.എസ് .പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |