SignIn
Kerala Kaumudi Online
Wednesday, 24 July 2024 1.58 AM IST

ബ്രാൻഡഡ് ഉത്പന്നങ്ങൾ ഉൾപ്പെടെ പകുതി വിലയ്ക്ക്, മിഡ്നൈറ്റ് ഷോപ്പിംഗും,​ ലുലു മഹാ ഓഫർ സെയിൽ നാളെ മുതൽ 7 വരെ

kk

തിരുവനന്തപുരം : തിരുവനന്തപുരം ലുലുമാളിൽ ഈ വർഷത്തെ ഏറ്റവും വലിയ ഓഫർ സെയിൽ ജൂലായ് നാലിന് തുടക്കം. ലുലു ഓൺ സെയിൽ,​ എൻഡ് ഓഫ് സീസൺ സെയിൽ ഷോപ്പിംഗ് ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാ ഓഫർ സെയിലാണ് ജൂലായ് നാലു മുതൽ ഏഴുവരെ മാളിൽ നടക്കുന്നത്. 500ലധികം ബ്രാൻഡഡ് ഉത്പന്നങ്ങൾക്കടക്കം അൻപത് ശതമാനം ഇളവാണ് ഈ ദിവസങ്ങളിൽ ലഭിക്കുക.

പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ,​ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ,​ ലാപ്‌ടോപ്,​ മൊബൈൽ,​ ടിവി,​ അവശ്യവസ്തുക്കൾ,​ വീട്ടുപകരണങ്ങൾ,​ ബാഗുകൾ,​ പാദരക്ഷകൾ തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും വൻവിലക്കിഴിവ് ലഭിക്കും.

ലുലു ഫാഷൻ സ്റ്റോർ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ്, ലുലു സെലിബ്രേറ്റ് തുടങ്ങി ലുലുവിന്റെ എല്ലാ ഷോപ്പുകളും മാളിലെ 180ലധികം വരുന്ന റീട്ടെയിൽ ഷോപ്പുകളും മഹാസെയിലിന് ഒരുങ്ങിക്കഴിഞ്ഞു. തുടർച്ചയായി മൂന്നാം വർഷവും ലുലു ഓൺ സെയിലിന്റെ ഭാഗമായി ലുലു മാൾ മിഡ്നൈറ്റ് ഷോപ്പിംഗും സംഘടിപ്പിച്ചിട്ടുണ്ട്.

ജൂലായ് നാല് മുതൽ ഏഴു വരെ എല്ലാദിവസവും രാവിലെ 9 മുതൽ അടുത്തദിവസം പുലർച്ചെ 1 മണിവരെയാണ് മാൾ തുടർച്ചയായി തുറന്നു പ്രവർത്തിക്കുക. രാത്രി മാളിൽ കലാപരിപാടികളും ഉണ്ടായിരിക്കും. മാളിലെ വിനോദകേന്ദ്രമായ ലുലു ഫണ്‍ടൂറ, ഫുഡ് കോര്‍ട്ട് എന്നിവിടങ്ങളിലും ആകര്‍ഷകമായ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, LULU, LU MALL, LULU OFEER, LULU MAHA OFFER
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.