SignIn
Kerala Kaumudi Online
Tuesday, 05 November 2024 12.45 PM IST

നിങ്ങളുടെ ടൂത്ത് ബ്രഷ് എത്രമാസം കൂടുമ്പോഴാണ് മാറ്റാറുള്ളത്?​ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

Increase Font Size Decrease Font Size Print Page
toothbrush

ദന്ത സംരക്ഷണത്തിന് പ്രധാനപ്പെട്ട ഒന്നാണ് ടൂത്ത് ബ്രഷ്. ടൂത്ത് ബ്രഷ് തിരഞ്ഞെടുക്കുന്നത് മാത്രമല്ല അത് എത്ര നാൾ കൂടുമ്പോൾ മാറ്റണമെന്നതും വളരെ പ്രധാനമാണ്. പലരും ശരിയായ കാലയളവിൽ ടൂത്ത് ബ്രഷ് മാറ്റാറില്ല. ടൂത്ത് ബ്രഷുകൾ നിശ്ചിത ഇടവേളകളിൽ മാറ്റിയില്ലെങ്കിൽ അതിൽ ബാക്ടീരിയകൾ വളരാൻ കാരണമാകും.

കൂടാതെ കാലപ്പഴക്കം ചെല്ലുന്നത് അനുസരിച്ച് ടൂത്ത് ബ്രഷിലെ ബ്രിസലുകൾ (നാരുകൾ)​ അകന്ന് പോകുകയോ പൊഴിഞ്ഞു പോകുകയോ ചെയ്യുന്നു. ഇത് പല്ലുകളിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും ശരിയായി നീക്കം ചെയ്യാനുള്ള ടൂത്ത് ബ്രഷിന്റെ ശേഷിയെ ബാധിക്കുന്നു. കൂടാതെ മറ്റ് ദന്ത സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകും.

ടൂത്ത് ബ്രഷ് മാറ്റാനുള്ള സമയം

മൂന്ന് - നാല് മാസം കൂടുമ്പോൾ ടൂത്ത് ബ്രഷ് മാറ്റണമെന്നാണ് ദന്താരോഗ്യ വിദഗ്ദർ പറയുന്നത്. ബ്രഷിന്റെ നാരുകൾ കേട് വന്നാലോ അവ കുറഞ്ഞലോ ബ്രഷ് മാറ്റാൻ സമയമായി എന്നാണ് അർത്ഥം. കേട് വന്ന ബ്രഷിന്റെ നാരുകൾ പല്ലിന് ദോഷം ചെയ്യും. ഇനാമൽ നശിപ്പിക്കുകയും മോണയ്ക്ക് ക്ഷതമേൽപ്പിക്കുകയും ചെയ്യുന്നു. അത്തരം സന്ദർഭങ്ങളിൽ പുതിയ ബ്രഷ് വാങ്ങുന്നതാണ് നല്ലത്. മൃദുവായതും കുറ്റി പോലെ നിൽക്കുന്നതുമായ ബ്രിസൽ ഉള്ള ടൂത്ത് ബ്രഷുകളാണ് നല്ലതെന്ന് വിദഗ്ദർ പറയുന്നു. നല്ല വൃത്തിയായി ടൂത്ത് ബ്രഷുകൾ സൂക്ഷിക്കേണ്ടതും അനിവാര്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, TOOTHBRUSH, CHANGE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.