ഇന്ത്യൻ 2 സിനിമയുടെ പ്രചാരണാർത്ഥം ഉലകനായകൻ കമൽഹാസനും അണിയറ പ്രവർത്തകരും മറ്റന്നാൾ കൊച്ചിയിൽ. ഇടവേളക്കുശേഷമാണ് കമൽഹാസൻ സിനിമാ പ്രചാരണത്തത്തിന് കേരളത്തിൽ എത്തുന്നത്. ഗോകുലം കൺവെൻഷൻ സെന്ററിൽ ആണ് ചടങ്ങ് .
സംവിധായകൻ ഷങ്കർ, താരങ്ങളായ സിദ്ധാർത്ഥ്, രാകുൽപ്രീത് സിംഗ്, എസ്.ജെ. സൂര്യ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. മാദ്ധ്യമപ്രവർത്തകരെയും കാണുന്നുണ്ട്. കാജൽ അഗർവാളാണ് നായിക. 1996ൽ ബോക്സ് ഓഫീസ് റെക്കാഡുകൾ തകർത്ത ഇന്ത്യൻ സിനിമയുടെ രണ്ടാം ഭാഗമായ ഇന്ത്യൻ 2 ജൂലായ് 12നാണ് റിലീസ് ചെയ്യുന്നത്.
ബി .ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ തുടങ്ങിയ എഴുത്തുകാരുമായി ചേർന്നാണ് സംവിധായകൻ ഷങ്കർ തിരക്കഥ തയ്യാറാക്കിയത്.
കഥ ഷങ്കർ.ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനും റെഡ് ജെയന്റ് മൂവീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണം.
ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്,ഡിസ്ട്രിബ്യുഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്,അനിരുദ്ധ രവിചന്ദർ ആണ് സംഗീത സംവിധാനം .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |