കൊച്ചി: റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷ്വറൻസ് കമ്പനി തങ്ങളുടെ പങ്കാളിത്ത പോളിസി ഉടമകൾക്കായി 346 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു. പ്രഖ്യാപന പ്രകാരം മാർച്ച് 31ന് അവസാനിക്കുന്ന കാലയളവിൽ യോഗ്യതയുള്ള പങ്കാളിത്ത പോളിസികൾക്കെല്ലാം ഈ ബോണസ് പ്രഖ്യാപനത്തിലൂടെ ഗുണം ലഭിക്കും. ഇക്വിറ്റികളിൽ നടത്തുന്ന തന്ത്രപരമായ ആസ്തി വിന്യാസം മൂലം സംഭവിക്കുന്നതാണ് പങ്കാളിത്ത ഫണ്ടിന്റെ അതിശക്തമായ പ്രകടനമെന്ന് റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷ്വറൻസ് ഇഡിയും സിഇഒയുമായ ആഷിഷ് വോറ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |