SignIn
Kerala Kaumudi Online
Wednesday, 24 July 2024 6.44 AM IST

യൂണിമണി സ്‌കോളർഷിപ്പ് പദ്ധതിക്ക് തുടക്കം

unimani

കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയും വിദേശ നാണയ വിനിമയ സ്ഥാപനവുമായ യൂണിമണി ഫിനാൻഷ്യൽ സർവീസസിന്റെ വിദേശ പഠനത്തിനുള്ള സ്‌കോളർഷിപ്പ് പദ്ധതി 'യൂണിമണി സ്റ്റുഡന്റ് സ്റ്റാർസ് 2024' ആരംഭിച്ചു. യൂണിമണി ഡയറക്ടറും സി.ഇ.ഒയുമായ കൃഷ്ണൻ ആർ ഉദ്ഘാടനം നിർവഹിച്ചു. ചീഫ് ഫിനാൻഷ്യൽ ഓഫീസർ മനോജ് വി. മാത്യു, ചീഫ് പീപ്പിൾ ഓഫീസർ രതീഷ് ആർ, വിദേശ വിനിമയ വിഭാഗം ഹെഡ് പ്രകാശ് ഭാസ്‌കർ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം സ്വദേശിനി അശ്വതി രാധികയ്ക്ക് മൂന്നുലക്ഷം രൂപ കൈമാറി.

അർഹതയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച വിദ്യാർത്ഥിയ്ക്ക് അഞ്ചുലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് രണ്ടും മൂന്നാം സ്ഥാനക്കാർക്ക് ഒരുലക്ഷം രൂപ വീതവുമാണ് ലഭിക്കുക. വാർഷിക സമ്മാനമായി ലാപ്‌ടോപും ട്രോളി ബാഗും നൽകും. വിദേശത്തുനിന്ന് പഠനത്തിന് ഓഫർ ലെറ്റർ ലഭിച്ചവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 60 ശതമാനം മാർക്ക് വേണം. യൂണിമണി ശാഖകൾ, വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ ലിങ്ക് എന്നിവ മുഖേന അപേക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, UNUMANI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.