SignIn
Kerala Kaumudi Online
Friday, 26 July 2024 4.11 AM IST

യു.എസ് H-1B വിസയുള്ളവർക്ക് കാനഡ വർക്ക് പെർമിറ്റിൽ ഇളവ്

k

യു.എസ് H-1B വിസയുള്ളവർക്ക് കാനഡ വർക്ക് പെർമിറ്റ് നിയമങ്ങളിൽ ഇളവ് വരുത്തി. ഇത് ആഗോളതലത്തിൽ തൊഴിലാളികളുടെ മൈഗ്രേഷൻ പ്രോത്സാഹിപ്പിക്കും. ഉയർന്ന വൈദഗ്ദ്ധ്യമുള്ള പ്രൊഫഷണലുകൾക്ക്,പ്രത്യേകിച്ച് ഐ.ടിയുമായി ബന്ധപ്പെട്ട തൊഴിലുകളിൽ,കാനഡയിൽ പ്രവർത്തിക്കാൻ അവസരമൊരുക്കും. 1.2ശതമാനം ജി.ഡി.പി വളർച്ചാ നിരക്ക് ഉള്ളതിനാൽ,ഐ.ടി പ്രൊഫഷണലുകൾക്ക് നിരവധി വളർച്ചാ അവസരങ്ങൾ അനുവദിക്കുന്ന കാനഡ പുത്തൻ സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിച്ചു വരുന്നു. 2022-2023 സാമ്പത്തിക വർഷത്തിൽ,15,000-ലധികം ഇന്ത്യൻ ടെക് പ്രൊഫഷണലുകൾ കാനഡയിലേക്ക് സ്ഥലം മാറിയിരുന്നു. ടെക് രംഗത്ത് അമേരിക്കയിലെ ഇന്ത്യക്കാർ ഏറെ മുന്നിലാണ്. ആഗോള തലത്തിൽ അമേരിക്കയിൽ തൊഴിൽ നൈപുണ്യമുള്ളവർക്ക് മികച്ച അവസരങ്ങൾ ലഭിക്കാനുപകരിക്കും.

യു.എസ്. എച്ച്1-ബി വിസ ഉടമകൾക്കുള്ള വർക്ക് പെർമിറ്റ് നിയമങ്ങളിലെ ഇളവ് അമേരിക്കയിലെ ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് നിർണായകമാണ്. സുസ്ഥിര അവസരങ്ങളുള്ള കാനഡയിലേക്ക് അവർക്ക് മാറാൻ സാധിക്കും. ആഗോള മൊബിലിറ്റിയിൽ ഇന്ത്യയുടെ പങ്കാളിത്തം കണക്കിലെടുക്കുമ്പോൾ,ഓരോ വർഷവും 2.5ദശലക്ഷത്തിലധികം ഇന്ത്യക്കാർ വിദേശത്തേക്ക് കുടിയേറുന്നു. ഈ നയ മാറ്റങ്ങൾ ഗുണനിലവാരമുള്ള പ്രതിഭകളെ ആകർഷിക്കുന്ന ആഗോള ശക്തിയെന്ന നിലയിൽ കാനഡയുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കും.

പ്രൊഫഷണലുകളുടെ കുടിയേറ്റം കാനഡയും ഇന്ത്യയും തമ്മിലുള്ള വിജ്ഞാന കൈമാറ്റത്തിനും സാമ്പത്തിക സഹകരണത്തിനും നിരവധി വഴികൾ തുറക്കുന്നു. കാനഡയെ സംബന്ധിച്ചിടത്തോളം,ഇന്ത്യൻ പ്രൊഫഷണലുകൾ സമ്പദ്‌വ്യവസ്ഥയുടെ വൈവിദ്ധ്യവും ചലനാത്മകതയും വർദ്ധിപ്പിക്കുന്നതോടൊപ്പം സാങ്കേതികവിദ്യ മുതൽ അക്കാദമിക് വരെയുള്ള വ്യവസായങ്ങളെ മുന്നോട്ട് നയിക്കാൻ സഹായിക്കും.

CATലൂടെ ഐ.ഐ

എമ്മിലെത്താം

ഐ.ഐ.എം റോഹ്‌ത്‌തക്കിലെ 15th എം.ബി.എ ബാച്ചിൽ 73 ശതമാനവും പെൺകുട്ടികളാണ്. CAT സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശനം നേടിയവരിൽ എൻജിനിയറിംഗ്,ഫർമസി,ആർക്കിടെക്ച്ചർ,കോമേഴ്‌സ്,മാനേജ്മെന്റ്,ആർട്സ്,നിയമം,ഡിസൈൻ,സയൻസ്,ജേർണലിസം ബിരുദധാരികളുണ്ട്. ഏതു വിഷയത്തിൽ ബിരുദമെടുത്തവർക്കും ഐ.ഐ.എം CAT പരീക്ഷയെഴുതി പ്രവേശനം നേടാം. ആറുമാസത്തെ ചിട്ടയോടെയുള്ള തയ്യാറെടുപ്പിലൂടെ പരീക്ഷയിൽ മികച്ച സ്കോർ നേടാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, K
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.