SignIn
Kerala Kaumudi Online
Tuesday, 23 July 2024 11.30 PM IST

ഉപരാഷ്ട്രപതി 6നെത്തും

jagdeep-dhankhar

തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ആറിനും ഏഴിനും കേരളത്തിൽ. കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഐ.ഐ.എസ്.ടി) ബിരുദദാന ചടങ്ങിനായാണ് അദ്ദേഹം എത്തുന്നത്. ആറിന് ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ രാവിലെ 10.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. സ്വീകരണത്തിനു ശേഷം 11.25ന് റോഡ് മാർഗ്ഗം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസിലെത്തും. അവിടത്തെ പരിപാടികളിൽ പങ്കെടുത്തശേഷം 3.05ന് വിമാനത്താവളത്തിൽ തിരിച്ചെത്തും. 3.10ന് വ്യോമസേനയുടെ ഹെലികോപ്ടറിൽ കൊല്ലം ആശ്രാമം മൈതാനത്തേക്ക് പോവും. 3.55ന് ലീല അഷ്ടമുടി ഹോട്ടലിലെത്തും. വൈകിട്ട് അഞ്ചരയ്ക്ക് അഷ്ടമുടിക്കായലിൽ ഒരുമണിക്കൂർ ക്രൂയിസ് സവാരി നടത്തും. ഏഴിന് രാവിലെ 9.10ന് ആശ്രാമത്ത് നിന്ന് ഹെലികോപ്ടറിൽ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിക്കും.9.45ന് ഡൽഹിയിലേക്ക് തിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAGDEEP DHANKHAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.