തൃശൂർ: നിത്യാപയോഗ സാധനങ്ങൾ, ഹോം അപ്ലയൻസസ് എന്നിവയ്ക്ക് 50 മുതൽ 75 ശതമാനം വരെ വിലക്കുറവുമായി കല്യാൺ ഹൈപ്പർ മാർക്കറ്റിന്റെ മൺസൂൺ സെയിൽ ഇന്ന് തുടങ്ങും .
പച്ചക്കറി, ബ്രാൻഡഡ് ഉത്പന്നങ്ങൾ, ഫുഡ് ആൻഡ് നോൺ ഫുഡ് ഐറ്റംസ്, ക്ലീനിംഗ് ഉപകരണങ്ങൾ, ഗ്രോസറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് 50 ശതമാനം വരെയും മിനി ഹോം അപ്ലൈയൻസുകൾക്ക് 75 ശതമാനം വരെയും വിലക്കുറവാണ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്. കല്യാണിന്റെ കോഴിക്കോട്, പെരിന്തൽമണ്ണ, തൃശൂർ, കൊച്ചി, കൊല്ലം എന്നിവിടങ്ങളിലെ ഹൈപ്പർ മാർക്കറ്റുകളിൽ ജൂലായ് ഏഴ് വരെ ഓഫറുകളുണ്ടാകും. കല്യാണിന്റെ എല്ലാ എക്സ്പ്രസ് മാർട്ടുകളിലും ഓഫറുകൾ ബാധകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |