മോഹൻലാലും നദിയ മൊയ്തുവും ഒരുമിച്ചുള്ള ചിത്രം ഏറ്രെടുത്ത് ആരാധകർ. മോഹൻലാലിന്റെ ജന്മദിനത്തിൽ നദിയ പങ്കുവച്ചതാണ് ചിത്രം. നദിയയുടെ ആദ്യ നായകനാണ് മോഹൻലാൽ. 1984ൽ നോക്കത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ഫാസിൽ ചിത്രത്തിലായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ഗേളി മാത്യു എന്ന നദിയമൊയ്തു കഥാപാത്രവും ഗേളിയുടെ കണ്ണടയും മോഹൻലാലിന്റെ ശ്രീകുമാർ എന്ന കഥാപാത്രത്തിന്റെ ചമ്മൽ ഇന്നും യുട്യൂബിലും ടിവിയിലും ആരാധകർ കണ്ട് ആസ്വദിക്കുന്നു. നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിനുശേഷം മോഹൻലാലും നദിയയും പഞ്ചാഗ്നിയിൽ ഒരുമിച്ച് അഭിനയിച്ചെങ്കിലും മോഹൻലാലിന്റെ നായികയായി വേഷമിട്ടത് ഗീതയായിരുന്നു. 34 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2018ൽ നീരാളി എന്ന ചിത്രത്തിലാണ് മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ജോഡി വീണ്ടും ഒന്നിച്ചത്.നീരാളിയിൽ മോഹൻലാലിന്റെ ഭാര്യ വേഷമാണ് നദിയ അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |