കൊച്ചി: അനധികൃത പണമയക്കൽ രീതികൾ സ്വീകരിച്ചതിന് ആഗോള ക്രെഡിറ്റ് കാർഡ് കമ്പനി വിസയ്ക്ക് റിസർവ് ബാങ്ക് 2.41 കോടി രൂപ പിഴ ചുമത്തി. റിസർവ് ബാങ്ക് അനുമതിയില്ലാതെ പണം കൈമാറ്റത്തിന് പുതിയ സംവിധാനങ്ങൾ വിസ ഉപയോഗപ്പെടുത്തിയെന്ന് കേന്ദ്ര ബാങ്ക് വ്യക്തമാക്കി. സുരക്ഷിതമായ ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതിന് റിസർവ് ബാങ്ക് നിർദേശങ്ങൾ പാലിച്ച് സംവിധാനങ്ങൾ ഒരുക്കുമെന്ന് വിസ അറിയിച്ചു. വാണിജ്യ പേയ്‌മെന്റുകൾ നടത്തുന്നതിന് വിസ ഉപയോഗിച്ച സംവിധാനം കുറ്റമറ്റതല്ലെന്നാണ് റിസർവ് ബാങ്ക് നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |