പ്രേമം സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച അനുപമ പരമേശ്വരൻ ഇന്ന് തെലുങ്കിലെ തിളങ്ങുന്ന നായികമാരിൽ ഒരാളാണ്. അനുപമയെ വിമാന യാത്രയ്ക്കിടെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് ഗായിക റിമി ടോമി .അനുപമയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങൾ റിമി പങ്കു വയ്ക്കുകയും ചെയ്തു. നമ്മുടെ മേരി ഇന്ന് വേറെ ലെവൽ എന്ന് റിമി കുറിച്ചു. കരിയർ ആരംഭിച്ച് ഏഴു വർഷമായെങ്കിലും മലയാളത്തിൽ അധികം സിനിമകൾ അനുപമ ചെയ്തിട്ടില്ല. ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തിയ കുറുപ്പ് ആണ് അനുപമയുടേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം. അതേ സമയം അടുത്തിടെ റിലീസ് ചെയ്ത അനുപമയുടെ തെലുങ്ക് ചിത്രം ടില്ലു സ്ക്വയർ സൂപ്പർ ഹിറ്റയിരുന്നു. തമിഴിൽ സൈറൺ ആണ് ഒടുവിൽ റിലീസ് ചെയ്തത്. ജയം രവിയാണ് നായകൻ. അനുപമ നായികയാവുന്ന തമിഴ് ചിത്രം ലോക് ഡൗൺ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ജെ.എസ്.കെ , പെറ്റ് ഡിറ്റക്ടീവ് എന്നിവയാണ് മലയാളത്തിൽ പുതിയ ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |