തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഡോ. ജഗ്‌ദീപ് ധൻകർ ഇന്നെത്തും. പ്രത്യേക വ്യോമസേന വിമാനത്തിൽ രാവിലെ 10.55ന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം വലിയമല ഐ.ഐ.എസ്.ടിയിൽ 11.30ന് നടക്കുന്ന ബിരുദദാന സമ്മേളനത്തിൽ പങ്കെടുക്കും. വൈകിട്ട് മൂന്നോടെ ഹെലികോപ്ടറിൽ സ്വകാര്യ സന്ദർശനത്തിനായി കൊല്ലത്തേക്ക് പോകും. നാളെ രാവിലെ തിരുവനന്തപുരത്തെത്തി 9.45ന് ഡൽഹിക്ക് മടങ്ങും. ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തിന് ഒപ്പമുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |