കൊച്ചി: ഓഹരി വിപണിയിലെ മികച്ച മുന്നേറ്റത്തിന്റെ കരുത്തിൽ ഇന്ത്യയിൽ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നവരുടെ എണ്ണം കുതിക്കുന്നു. സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ്, നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി എന്നിവയുടെ കണക്കുകളനുസരിച്ച് രാജ്യത്തെ മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 16 കോടിയായി ഉയർന്നു. ജൂണിൽ മാത്രം 42.4 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകളാണ് നിക്ഷേപകർ തുറന്നത്. വിദേശ നിക്ഷേപകരുടെ പിന്തുണയിൽ ഓഹരികൾ റെക്കാഡ് കുതിപ്പ് തുടരുന്നതിനാലാണ് ചെറുകിടക്കാർ വലിയ തോതിൽ വിപണിയിലേക്ക് എത്തുന്നത്. പൊതു തിരഞ്ഞെടുപ്പിന് ശേഷം സെൻസെക്സ് അതിവേഗം 70,000ൽ നിന്ന് 80,000 പോയിന്റലേക്ക് കുതിച്ചതോടെ അധിക വരുമാനമുണ്ടാക്കാൻ ഇടത്തരക്കാർ ഉൾപ്പെടെ വിപണിയിലേക്ക് പണം മാറ്റുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |